ചെക്ക് കേസില്‍ കുറ്റവിമുക്തനായ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിലെത്തി

ചെക്ക് കേസില്‍ കുറ്റവിമുക്തനായ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിലെത്തി
Thushar-Vellappally

കൊച്ചി: അജ്മാനിലെ ചെക്ക് കേസില്‍നിന്ന് കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി. ദുബായില്‍നിന്ന് കൊച്ചി വിമാനത്താവളത്തിൽ ഞായറാഴ്ച ഒമ്പതുമണിയോടെയാണ് തുഷാര്‍ എത്തിയത്.കൊച്ചി വിമാനത്താവളത്തിലിറങ്ങിയ തുഷാറിന് എസ് എന്‍ ഡി പി യൂണിയന്‍ സ്വീകരണം നല്‍കി.

ബി ജെ പി നേതാക്കളായ പി കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ബി ഡി ജെ എസ് നേതാക്കളും തുഷാറിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.ദുബായിൽ പോയത്‌ വ്യക്തിപരമായ ആവശ്യത്തിനായിരുന്നുവെന്ന്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. നാസിൽ അബ്ദുള്ള ആരെന്ന്‌ അറിയുമായിരുന്നില്ലെന്നും നിലനിൽക്കാത്ത ചെക്കിന്റെ പേരിലാണ്‌ നാസിൽ ഭീഷണിപ്പെടുത്തിയതെന്നും തുഷാർ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

തൃശ്ശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള നല്‍കിയ ചെക്ക് കേസിലാണ് തുഷാര്‍ ജയിലിലായത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് നാസില്‍ സമര്‍പ്പിച്ച രേഖകള്‍ യഥാര്‍ഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാര്‍ കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു