ഈ ദക്ഷിണേഷ്യൻ മേഖലയുടെ മുകളിലൂടെ വിമാനം പറത്താന്‍ കഴിയില്ല; കാരണം ഇതാണ്

ഭൂമിയുടെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റിനു മുകളിലൂടെ വിമാനസര്‍വീസുകള്‍ക്ക് വിലക്കുണ്ടെന്നു അറിയാമോ? അതെ ദക്ഷിണേഷ്യൻ മേഖലയിൽ ഒരു പ്രദേശത്തിനു മുകളിലൂടെ മാത്രം വിമാനങ്ങൾ പറക്കാറില്ല. നേപ്പാളിൻറെ ഭാഗമായ ടിബറ്റിനു മുകളിലൂടെ.

ഈ ദക്ഷിണേഷ്യൻ മേഖലയുടെ മുകളിലൂടെ വിമാനം പറത്താന്‍ കഴിയില്ല; കാരണം ഇതാണ്
flights-to-tibet

ഭൂമിയുടെ മേൽക്കൂര എന്നറിയപ്പെടുന്ന ടിബറ്റിനു മുകളിലൂടെ വിമാനസര്‍വീസുകള്‍ക്ക് വിലക്കുണ്ടെന്നു അറിയാമോ? അതെ ദക്ഷിണേഷ്യൻ മേഖലയിൽ ഒരു പ്രദേശത്തിനു മുകളിലൂടെ മാത്രം വിമാനങ്ങൾ പറക്കാറില്ല. നേപ്പാളിൻറെ ഭാഗമായ ടിബറ്റിനു മുകളിലൂടെ.

ഈ മേഖലയിലെ ഉയർന്ന പർവ്വതനിരകളാണ് വിമാനസർവ്വീസിനു തടസ്സം.ടിബറ്റിലെ ഗാർഗാണ്ട്വൻ ടിബറ്റൻ പീഠഭൂമിയുടെ ഉയരക്കൂടുതൽ മൂലം വിമാനസർവ്വീസുകൾ നടത്തുന്നത് തീർത്തും ദുഷ്കരമാണ്. ഈ മേഖലയിലെ താരതമ്യേന താഴ്ന്ന പ്രദേശങ്ങൾക്കു പോലും സമുദ്ദനിരപ്പിൽ നിന്നും ശരാശരി 12000 അടി ഉയരമുണ്ട്. ക്യാബിനിൽ ഡീകംപ്രഷൻ ഉണ്ടാകുന്ന പക്ഷം 20 മിനിട്ടോളം ഉപയോഗിക്കാൻ ആവശ്യമായ ഓക്സിജൻ മാത്രമേ മിക്ക എയർലൈനുകളും ശേഖരിച്ചുവയ്ക്കാറുള്ളൂ. ഓക്സിജൻ തീരുന്ന പക്ഷം പൈലറ്റ് ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് വിമാനം 10000 അടി ഉയരത്തിലേയ്ക്ക് താഴ്ത്തുകയാണ്. എന്നാൽ ടിബറ്റൻ മേഖലയിൽ ഇത് സുരക്ഷിതമായി ചെയ്യാനാവില്ല.

അതേസമയം ടിബറ്റൻ മേഖലയിലൂടെ സുരക്ഷിതമായ പാത വികസിപ്പിച്ചിട്ടുള്ള ഒരേയൊരു എയർലൈൻ കാത്തായ് പസഫിക്കാണ്. ടിബറ്റിന് ഇരുവശവും സ്ഥിതി ചെയ്യുന്ന ഇന്ത്യയെയും ചൈനയെയും ബന്ധിപ്പിക്കുന്ന അധികം വിമാനസർവ്വീസുകൾ ഇല്ലെന്നതും ഈ മേഖലയിൽ മെച്ചപ്പെട്ട വിമാനപാത കണ്ടെത്തുന്നതിന് തടസ്സം നിൽക്കുന്നുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു