ദൂരദർശൻ അവതരണ സംഗീതത്തിന് തകർപ്പൻ ചുവടുകളുമായി മലയാളി; ട്വീറ്റ് ചെയ്ത് ദൂർദർശൻ

ദൂരദർശൻ അവതരണ സംഗീതത്തിന് തകർപ്പൻ ചുവടുകളുമായി മലയാളി; ട്വീറ്റ് ചെയ്ത് ദൂർദർശൻ
tiktok-page

ദൂരദർശൻ അവതരണ സംഗീതത്തിന് കുമ്പളങ്ങി നൈറ്റ്സിലെ അഭിനയതാക്കൾ ചുവടുവച്ചതോടെ ഇതിനെ അനുകരിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. എന്നാൽ മലയാളിയായ വിശാഖ് നായർ എന്ന ചെറുപ്പക്കാരന്റെ തകർപ്പൻ ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ ചർച്ചയാവുന്നത്.

അസാമാന്യ മെയ്‌വഴക്കത്തോടെയാണു വൈശാഖ് ദൂരദർശൻ അവതരണ സംഗീതത്തിനു ചുവടുവച്ചത്. ശരീരത്തിലെ ഓരോ അവയവങ്ങൾ ചലിപ്പിച്ചായിരുന്നു ഡാൻസ്. ടിക് ടോകിലൂടെ പ്രചരിച്ച ഈ വിഡിയോ ദൂരദർശന്‍ റീട്വീറ്റ് ചെയ്തതോടെയാണു വൈശാഖിന്റെ ഡാൻസ് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്.

പ്രസാർ ഭാരതിയുടെ ഡയറക്ടർ ജനറൽ സുപ്രിയ സഹു ഐ എ എസ് ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഇന്ത്യയുടെ ഹൃദയതാളത്തിന് അതിമനോഹരമായ ചുവടുകൾ എന്നാണു സുപ്രിയ വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. സോഷ്യൽ മീഡിയയിൽ മികച്ച അഭിപ്രായമാണ് വൈശാഖിന്റെ പ്രകടനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്