നിഖില്‍ ഗാന്ധി ടിക്ടോക് ഇന്ത്യ മേധാവി

നിഖില്‍ ഗാന്ധി ടിക്ടോക് ഇന്ത്യ മേധാവി
nikhil-gandhi-png_710x400xt

ടിക് ടോക്ക് ഇന്ത്യ മേധാവിയായി മുന്‍ ടൈംസ് നെറ്റ് വര്‍ക്ക് ഉദ്യോഗസ്ഥനായ നിഖില്‍ ഗാന്ധി ചുമതലയേറ്റു.. ചൈനീസ് ഷോര്‍ട്ട് വീഡിയോ ഷെയറിങ് സേവനമായ ടിക് ടോക്കിന്റെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുകയും ടിക് ടോക്കിന്റെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുകയുമാണ് നിഖില്‍ ഗാന്ധിയുടെ ചുമതല.

ടിക്ടോക്കിന്‍റെ ഇന്ത്യയിലെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇന്ത്യയിലെ വളരുന്ന ഡിജിറ്റല്‍ കമ്യൂണിറ്റിക്കായി കൂടുതല്‍ മൂല്യമുള്ള ഒരു പ്ലാറ്റ്ഫോമായി ടിക്ടോക് മാറ്റുക എന്നതാണ് എന്‍റെ ലക്ഷ്യം പുതിയ സ്ഥാനം സംബന്ധിച്ച് നിഖില്‍ ഗാന്ധി പറയുന്നു.

കഴിഞ്ഞ 20 കൊല്ലമായി ഇന്ത്യയിലെ വിവിധ മാധ്യമ വിനോദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തി പരിചയവുമായാണ് നിഖില്‍ ടിക്ടോക്കില്‍ എത്തുന്നത്. ടൈംസ് ഗ്ലോബര്‍ ബ്രോഡ്കാസ്റ്റേര്‍സില്‍ ചീഫ് ഒപ്പറേറ്റിംഗ് ഓഫീസറായിരുന്നു നിഖില്‍.  വാള്‍ട്ട് ഡിസ്നി, യൂടിവി, വയകോം എന്നീ കമ്പനികളിലും നിഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ടിക് ടോക്കിന് 200 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടെന്നാണ കണക്ക്. ഇന്ത്യയില്‍ 2017 ലാണ്  ബീജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഇന്ത്യന്‍ വിപണിയില്‍  എത്തുന്നത്.

Read more

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

''എന്നെ ആരും പുറത്താക്കിയിട്ടില്ല, എനിക്ക് എന്‍റെ രാഷ്ട്രമാണ് വലുത്'': വ്യക്തമാക്കി റിധിമ പഥക്ക്

ന്യൂ‍ഡൽഹി: ബംഗ്ലദേശ് പ്രിമിയർ ലീഗിൽ നിന്ന് തന്നെ പുറത്താക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് ഇന്ത്യൻ അവതാരകയായ റിധിമ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025ൽ പൊട്ടിച്ചത് 47 ലക്ഷം രൂപ; തുറന്നു പറഞ്ഞ് ബെംഗളൂരു ദമ്പതികൾ, ഞെട്ടി സോഷ്യൽ മീഡിയ

2025 ൽ നിങ്ങൾ എത്ര രൂപയാണ് ചെലവാക്കിയത്? ബെംഗളൂരുവിലെ ദമ്പതികൾ കഴിഞ്ഞ വർഷം പൊട്ടിച്ചത് 47 ലക്ഷം രൂപയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വി

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

ടർബോ പെട്രോൾ എൻജിൻ: വൻ മാറ്റവുമായി പഞ്ചിന്റെ മേക്ക് ഓവർ; പുതിയ പതിപ്പ് ഉടൻ എത്തും

വമ്പൻ‌ മാറ്റത്തിനൊരുങ്ങി പുത്തൻ ലുക്കിൽ എത്താൻ ടാറ്റയുടെ മൈക്രോ എസ്‌യുവി പഞ്ച്. ജനുവരി 13 വാഹനം അവതരിപ്പിക്കാനിരിക്കെ ടീസർ പുറത്