നാളെ കൊണാട്ട് പ്ലേസിൽ സിജെപിയുടെ 'തിരംഗ മാർച്ച്'

Share
നാളെ കൊണാട്ട് പ്ലേസിൽ സിജെപിയുടെ 'തിരംഗ മാർച്ച്'

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ദേശീയപതാക ഉയർത്തിയ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോക്കറോച്ച് ജനതാ പാർട്ടി (CJP) നാളെ (ഒക്ടോബർ 16) ഡൽഹി കൊണാട്ട് പ്ലേസിൽ വിപുലമായ 'തിരംഗ മാർച്ച്' സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 5 മണിക്ക് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയപതാകയുമായി അണിനിരക്കാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ജന്തർ മന്തറിൽ പ്രവേശിച്ചു ദേശീയപതാകയുമായി മുദ്രാവാക്യം വിളിച്ചതിന് സിജെപി നേതാക്കളായ സൗരവ് ദാസിനെയും ആശുതോഷ് റാങ്കയെയും പോലീസ് അറസ്റ്റ് ചെയ്ത് 5 ദിവസത്തേക്ക് തിഹാർ ജയിലിലടച്ചിരുന്നു. "ദേശീയപതാക ഉയർത്തുന്നത് കുറ്റകൃത്യമല്ലെന്ന് തെളിയിക്കും" എന്ന് പ്രഖ്യാപിച്ചാണ് അഭിജീത് ദിപ്കെ കൊണാട്ട് പ്ലേസിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹിയിലെത്താൻ കഴിയാത്തവർ സ്വന്തം നഗരങ്ങളിൽ തിരംഗ മാർച്ച് സംഘടിപ്പിക്കാനും പാർട്ടി അഭ്യർത്ഥിച്ചു.

സിജെപി നേതാക്കൾക്ക് ഒപ്പം നടൻ പ്രകാശ് രാജ് രാജ്ഘട്ട് സന്ദർശിച്ചു. നാളത്തെ സിജെപി തിരങ്ക മാർച്ച് സംബന്ധിച്ച വാർത്താസമ്മേളനം നടത്തിയശേഷമാണ് നേതാക്കളും പ്രകാശ് രാജും രാജ്ഘട്ടിലെത്തിയത്.

Read more

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്

ഇനി സമരം ഇല്ല; വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

ഇനി സമരം ഇല്ല; വൈദ്യുതി വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച വിജയം

തിരുവനന്തപുരം: മീറ്റർ റീഡർമാർ ഇനി സമരത്തിന് ഇല്ല. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്മുമായി നടത്തിയ ചർച്ച വിജയം. വിഷയങ്ങൾ അനുഭവപൂർവ്വം പരിഗണി