ഗോതം നഗരത്തിലെ ക്രൂരനായ വില്ലന്റെ കഥപറയുന്ന ജോക്കർ ബോക്സോഫീസിൽ റെക്കാഡ് കളക് ഷനുമായി കുതിക്കുന്നു. റിലീസ് ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഹിറ്റ്മേക്കര്‍ ടോഡ് ഫിലിപ്സിന്‍റെ ജോക്കര്‍ ജോക്കർ ഇതിനോടകം ലോകമെമ്പാടും നേടിയത് 900 മില്യൺ ഡോളർ, ഏകദേശം 6347 കോടി രൂപ.
ഒക്‌ടോബർ രണ്ടിനായിരുന്നു ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തിയത്. ആറു കോടി ഡോളർ മുടക്കുമുതലിൽ നിർമിച്ച ചിത്രം 50 കോടി ഡോളർ ലാഭം നേടുമെന്നായിരുന്നു അണിയറപ്രവർത്തകരുടെ കണക്കുക്കൂട്ടൽ. 900 മില്യൺ എന്നത് 950 മില്യണിലേക്കോ ഒരു ബില്യണിലേക്കോ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ജാക്വിന്‍ ഫീനിക്‌സ് ആണ് ചിത്രത്തില്‍ ജോക്കറായത്. ജീവിതത്തിലുടനീളം പരിഹാസവും അപമാനവും ഏറ്റുവങ്ങിയ, തോറ്റുപോയ കൊമേഡിയന്‍ ആര്‍തര്‍ ഫ്‌ലെക്‌സ് പിന്നീട് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന ജോക്കര്‍ ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ടൊറൊന്റൊ, വെനീസ് ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരങ്ങള്‍ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണ് ഡി.സി നിര്‍മ്മിക്കുന്ന ജോക്കര്‍. ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ആക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരാധകരോട് അഭ്യര്‍ത്ഥനയുമായി ജാക്വിന്‍ ഫീനിക്‌സ് രംഗത്ത് എത്തിയിരുന്നു.
ആരാധന അതിരുവിടരുതെന്നും ജോക്കര്‍ എന്നത് സാങ്കല്‍പ്പിക കഥാപാത്രമാണെന്നും അദ്ദേഹം തന്റെ ആരാധകരോട് പറഞ്ഞു. ജോക്കര്‍ എന്ന കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ട ബാറ്റ്മാന്‍ ചിത്രം ദി ഡാര്‍ക് നൈറ്റ് റിലീസ് ചെയ്തപ്പോള്‍ ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വെടിവെയ്പ്പ് ഉണ്ടായിരുന്നു.
ആർ- റേറ്റഡ് ചിത്രങ്ങളിൽ എക്കാലത്തെയും വലിയ ഹിറ്റാണ് ജോക്കർ. ഡെഡ്പൂളിന്‍റെ കളക്ഷൻ (783 മില്യൺ) മറികടന്നതോടെയാണ് ഇത്. ഇതുവരെയുള്ള സൂപ്പർഹീറോ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് ജോക്കർ. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു.