വാർത്ത വായിച്ച് അമ്മ; അവതരണത്തിനിടെ കുഞ്ഞിന്റെ എൻട്രി; വിഡിയോ വൈറൽ

Share

അമ്മയുടെ വാർത്താ അവതരണത്തിനിടെ കയറി വന്ന കുഞ്ഞിന്റെ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. എബിസി7 ന്റെ വാർത്താ അവതാരകയായ ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ മകൻ നോളനാണ് അമ്മയ്ക്കൊപ്പം സ്ക്രീനിൽ എത്തിയത്.

ലെസ്ലി ലോപ്പസ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നതിനിടെ ആദ്യം ഒരനക്കം സംഭവിച്ചത് പോലെ വിഡിയോയിൽ കാണാം. ഉടൻ തന്നെ അവതാരക പൊട്ടിച്ചിരിക്കുകയും, അത് തന്റെ മകനാണെന്ന് പറയുകയും ചെയ്യുന്നു.

ക്യാമറ ഉടൻ ലെസ്ലിയുടെ കാലിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞിനെ കൂടി സ്ക്രീനിൽ കാണിക്കുന്നു. തുടർന്ന് ലെസ്ലി അവതരണം മുറിയാതെ തന്നെ മകനെ എടുത്ത് റിപ്പോർട്ടിം​ഗ് പൂർത്തിയാക്കുകയാണ്.

എബിസി7 ലെ വാർത്താ അവതാരകയും എമ്മി പുരസ്കാര ജേതാവുമായ ബ്രാൻഡി ഹിറ്റാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വിഡിയോയ്ക്ക് ഇതിനോടകം 29,000 ൽ ഏറെ ലൈക്കുകളും 3,500 ഓളം റീ ട്വീറ്റുകളും ലഭിച്ചു. 13 ലക്ഷത്തിലേറെ പേരാണ് വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ