കിക്കാസിന് പിന്നാലെ ടോറന്റ്‌സ്.ഇയുവും വിടവാങ്ങുന്നു

0

‘കിക്കാസ് ടോറന്റ്‌സി’ന് പിന്നാലെ ടോറന്‍സ്.ഇയുവും സേവനങ്ങള്‍ അവസാനിപ്പിച്ചു. ‘കിക്കാസ് ടോറന്റ്‌സ്’ പൂട്ടി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ടോറന്‍സ്.ഇയുവും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് .

കഴിഞ്ഞ ദിവസങ്ങളില്‍, പോളണ്ടില്‍ നിന്ന് കിക്കാസ് ന്റെ സ്ഥാപകന്‍ ആര്‍ട്ടെം വോളിന്റെ അറസ്‌റ്റോടു കൂടിയാണ് ടോറന്റ് ശൃഖലയുടെ അടിവേരുകള്‍ ഇളകി തുടങ്ങിയത്.ടോറന്റ് ശൃഖലയിലെ വമ്പന്മാരായ പൈറേറ്റ് ബേ, തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടോറന്റ്‌സ്.ഇയുവും ലക്ഷകണക്കിന് ഉപയോക്താക്കളോട് വിട വാങ്ങല്‍ അറിയിച്ചത്.വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷവും സൈറ്റിന്റെ ഹോം പേജ് കുറേനേരത്തേക്ക് ലഭ്യമായിരുന്നു. എന്നാല്‍ ടോറന്റ് ലിങ്കുകളെല്ലാം നീക്കംചെയ്യപ്പെട്ടിരുന്നു.ഉപയോക്താക്കളായ ലക്ഷങ്ങള്‍ക്ക് ഹോം പേജില്‍ ‘വിട’ എന്ന് രേഖപെടുത്തിയിട്ടുണ്ട് .

രണ്ടാഴ്ച മുന്‍പാണ് ഉക്രേനിയന്‍ സ്വദേശിയായ ‘കിക്കാസ് ടോറന്റ്‌സ്’ ഉടമ ആര്‍റ്റെം വോളിന്‍ പോളണ്ടില്‍ പിടിയിലായത്. കള്ളപ്പണം വെളുപ്പിക്കല്‍, നിരവധി കോപ്പിറൈറ്റ് നിയമങ്ങളുടെ ലംഘനം എന്നിവ ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.കുപ്രസിദ്ധമായ 13 വര്‍ഷത്തെ സേവനത്തിന് ശേഷം ടോറന്റിന്റെ അപ്രതീക്ഷിത വിടവാങ്ങള്‍ ഏറെ ഞെട്ടലോടെയാണ് സൈബര്‍ലോകം ശ്രവിച്ചത്. നിലവില്‍, ടോറന്റസ്.ഇയുവിന്റെ ഹോം പേജ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, സെര്‍ച്ച് ഓപ്ഷനുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. കൂടാതെ, ടോറന്റ്‌സ്.ഇയുവിലുള്ള ലിങ്കുകളെല്ലാം തന്നെ നീക്കം ചെയ്തിട്ടുമുണ്ട്.