‘വിട’ പറഞ്ഞുപോയ ടോറന്റ്‌സ്.ഇയു തിരിച്ചെത്തി.

0

‘വിട’ പറഞ്ഞുപോയ ടോറന്റ്‌സ്.ഇയു തിരിച്ചെത്തി.പക്ഷേ മറ്റൊരു പേരില്‍  ആണെന്ന് മാത്രം .ജനപ്രീതി നേടിയ ടോറന്റ്‌സ്.ഇയു വിന്റെ പിന്മാറ്റത്തിന് പിന്നാലെയാണ്  അപരന്‍ ടോറന്റ്‌സ2.ഇയു (torrentz2.eu ) രംഗത്ത് എത്തിയിരിക്കുന്നത് .

ലോകത്തെ ഏറ്റവും വലിയ ടോറന്റ് മെറ്റാ-സെര്‍ച്ച് എന്‍ജിനായ ടോറന്റ്‌സ്.ഇയു   പ്രവര്‍ത്തനം നിര്‍ത്തി ദിവസങ്ങള്‍ക്കകമാണ് അതിന്റെ ‘ക്ലോണ്‍ സൈറ്റ്’ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.  ടോറന്റസ്.ഇയുവിനെ കരുത്തുറ്റ മെറ്റാ സെര്‍ച്ച് സംവിധാനമാണ് അപരന്‍ ടോറന്റ്‌സ2.ഇയുവും ഒരുക്കുന്നത്. 56,642,496 ടോറന്റ് ലിങ്കുകള്‍ ഉള്‍പ്പെടുന്ന 124,175,891 പേജുകളാണ് നിലവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നാണ് ടോറന്റ്‌സ്2.ഇയു അവകാശപ്പെടുന്നത്. ‘ടോറന്റ്‌സ് ..നിങ്ങളെ ഞങ്ങള്‍ എന്നും സ്‌നേഹിക്കും, ഗുഡ്‌ബൈ’ എന്ന സന്ദേശവും ടോറന്റസ്2.ഇയു ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കിക്കാസ് ടോറന്റ്‌സി’ന്റെയും ‘ക്ലോണ്‍ സൈറ്റുകള്‍’ അതിന്റെ അടച്ചുപൂട്ടലിന് ശേഷം രംഗത്തുവന്നിരുന്നു.അതില്‍ ഏറ്റവും ശ്രദ്ധനേടിയ ഒന്നിന്റെ പേര് ‘KAT.am’ എന്നായിരുന്നു.എന്നാല്‍ ഒരാഴ്ചയ്ക്കകം ഈ സൈറ്റും പൂട്ടേണ്ടിവന്നു. പോളണ്ടില്‍ നിന്ന് കിക്കാസ് ടോറന്റ് സ്ഥാപകന്‍ ആര്‍ട്ടെം വൊളിനെ പിടികൂടിയതിന് പിന്നാലെയാണ് കിക്കാസും, പൈറേറ്റ് ബേയും ആദ്യം പ്രവര്‍ത്തനം നിര്‍ത്തിയത്. തുടര്‍ന്ന് അപ്രതീക്ഷിതമാണ് ടോറന്റ്‌സ്.ഇയുവും വിട പറഞ്ഞത്.