ടൂ​റി​സ്​​റ്റ്​ ബ​സി​ൽ ചിത്രങ്ങളും പോസ്റ്ററുകളും ഒട്ടിച്ച് സ്റ്റൈലാക്കാൻ നോക്കിയാൽ ഇനി എട്ടിന്‍റെ പണി

ടൂ​റി​സ്​​റ്റ്​ ബ​സി​ൽ ചിത്രങ്ങളും പോസ്റ്ററുകളും ഒട്ടിച്ച് സ്റ്റൈലാക്കാൻ നോക്കിയാൽ ഇനി എട്ടിന്‍റെ പണി
alappuzha-bus.jpg.image.784.410

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്​​റ്റ്​ ബ​സി​ൽ  ഇനി മുതൽ ചി​ത്ര​ങ്ങ​ളും സ്​​റ്റി​ക്ക​റു​ക​ളും ഉ​പ​യോ​ഗിച്ചാൽ ​മോട്ടോർ വാഹന വകുപ്പ്  ബസുകളുടെ ഫിറ്റ്​നസ്​ റദ്ദാക്കും. ഹൈ​കോ​ട​തി​യു​ടെ​യും സു​പ്രീം​കോ​ട​തി​യു​ടെ​യും മു​ൻ ഉ​ത്ത​ര​വു​ക​ൾ​ ചൂ​ണ്ടി​ക്കാ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മീ​ഷ​ണ​റാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ടൂ​റി​സ്​​റ്റ്​ ബ​സു​ക​ളി​ൽ വ​ലി​യ ചി​ത്ര​ങ്ങ​ളും വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള എ​ഴു​ത്തു​ക​ളും പ​തി​പ്പി​ക്കു​ന്ന​തു മൂ​ലം മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കുണ്ടെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ. ഈ മാസം 31 ശേഷം ചിത്രപ്പണികളുള്ള ടൂറിസ്റ്റ്  ബസ്സുകൾ നിരത്തിലിറങ്ങിയത് കണ്ടാൽ  കർശനമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.  ഇ​തി​നു​ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല ന​ൽ​കിയിട്ടുണ്ട്. ടൂ​റി​സ്​​റ്റ്​​ ബ​സു​ക​ളി​ലെ അ​മി​ത വെ​ളി​ച്ച-​ശ​ബ്​​ദ​സം​വി​ധാ​നം നീ​ക്ക​ണ​മെ​ന്ന് നേ​ര​ത്തേ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​ര​ത്തോ​ളം ബ​സു​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം ക​ണ്ടെ​ത്തി​യി​രു​ന്നു.പുതിയ നിയമ പ്രകാരം ഇനി മുതൽ യാത്ര അനുമതി സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ബ​സു​ക​ള്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ചി​ത്ര​പ്പ​ണി​ക​ളും അ​മി​ത ശ​ബ്​​ദ സം​വി​ധാ​ന​വും ലേ​സ​ര്‍ഷോ​യും ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉത്തരവിൽ പറയുന്നു

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ