1,390 വാഹനങ്ങൾ തിരിച്ച് വിളിച്ച് ടൊയോട്ട ഇന്ത്യ: കാരണം ഇതാണ്!

1,390 വാഹനങ്ങൾ തിരിച്ച് വിളിച്ച് ടൊയോട്ട ഇന്ത്യ: കാരണം ഇതാണ്!
toyota-recall-1

ടൊയോട്ട ഇന്ത്യ 1,390 വാഹനങ്ങൾ തിരിച്ച് വിളിച്ചു. ടൊയോട്ടയുടെ ഗ്ലാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളുടെ 1390 യൂണിറ്റുകളാണ് കമ്പനി തിരികെ വിളിച്ചിരിക്കുന്നത്. മാരുതിയുടെ ഗ്രാൻഡ് വിതാര, ബലേനോ എന്നീ മോഡലുകൾ അടുത്തിടെയാണ് മാരുതി തിരിച്ചുവിളിച്ചത്. ഈ മോഡലുകളുടെ സമാന മോഡലാണ് ടൊയോട്ട തിരികെ വിളിച്ചവയും. ( toyota recalls 1390 vehicle units )

2022 ഡിസംബർ 8നും 2023 ജനുവരി 2023 നും മധ്യേ നിർമിച്ച ഗ്രാൻസ, അർബൻ ക്രൂസർ ഹൈറൈഡർ എന്നീ മോഡലുകളാണ് തിരികെ വിളിക്കുന്നത്. എയർ ബാഗ് പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

ഈ മോഡലുകളുള്ള വാഹന ഉടമകളെ ടൊയോട്ട ഡീലർമാർ ബന്ധപ്പെടുമെന്നും, പണം നൽകാതെ തന്നെ പിഴവ് സംഭവിച്ച പാർട്ട് റീപ്ലേസ് ചെയ്ത് നൽകുമെന്നും കമ്പനി അറിയിച്ചു. കാറിന്റെ വിഐഎൻ നമ്പർ ഉപയോഗിച്ച് ടൊയോട്ടയുടെ വെബ്‌സൈറ്റിൽ തങ്ങളുടെ കാർ പിഴവ് സംഭവിച്ച ശ്രേണിയിൽ പെട്ടതാണോ എന്ന് പരിശോധിക്കാൻ സാധിക്കും.

എയർബാഗ് റീപ്ലേസ്‌മെന്റിന് മുന്നേയുള്ള ഈ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് ടൊയോട്ട കമ്പനി അറിയിച്ചു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്