വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു യു എസ് പ്രസിഡന്റ് ട്രംപ്

പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് ഓപ്പല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ചു.   യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.

വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചു യു എസ് പ്രസിഡന്റ് ട്രംപ്
trump

പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസ് ഓപ്പല്‍ ഓഫീസില്‍ ദീപാവലി ആഘോഷിച്ചു.   യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെ, ആരോഗ്യ വിഭാഗത്തില്‍ ഉദ്യോഗസ്ഥയായ സീമ വര്‍മ എന്നിവരടക്കം ട്രംപിന്റെ ഓഫീസിലെ ഇന്ത്യന്‍ വംശജരായ ഉന്നതോദ്യോഗസ്ഥരെല്ലാം ആഘോഷച്ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കന്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ അജിത് പൈ, അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ എന്നിവരും ദീപാവലി ആഘോഷത്തില്‍ ട്രംപിനൊപ്പം പങ്കെടുത്തു. ട്രംപിന്റെ മകള്‍ ഇവാങ്കയും ആഘോഷത്തിനെത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ആയ ഓവല്‍ ഓഫീസിലായിരുന്നു പരിപാടി.

ആഘോഷം സംഘടിപ്പിച്ചതിനെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു. അമേരിക്കയ്ക്ക് ഇന്ത്യന്‍ അമേരിക്കന്‍ സുഹൃത്തുക്കള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കല, ശാസ്ത്രം, വൈദ്യശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിലും അമേരിക്കന്‍ സൈന്യത്തിലും അമേരിക്കയിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവന അദ്ദേഹം എടുത്തുപറഞ്ഞു.അമേരിക്കന്‍ കുടുംബത്തിലെ അംഗങ്ങളാണ് ഇന്ത്യന്‍ അമേരിക്കന്‍സും, ഹിന്ദു അമേരിക്കന്‍ സമൂഹവുമെന്നും ട്രംപ് പറഞ്ഞു. ഹിന്ദുക്കളുടെ ദീപാവലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്താണ് ആദ്യമായി വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എന്നാല്‍ വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങളില്‍ ഒരിക്കല്‍പോലും ബുഷ് വ്യക്തിപരമായി പങ്കെടുത്തിരുന്നില്ല.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു