ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനും ഒരു ആണ്‍ കുഞ്ഞ് പിറന്നു. 28 വയസ്സുളള സിംപ്സനാണ് പ്രസവിച്ചത്. 21–ാം വയസിലാണ് സിംപ്സൺ സ്ത്രീയിൽ നിന്നും പരുഷനായി മാറാനുള്ള ചികിൽസകൾ ആരംഭിച്ചിത്. എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ 2018ല്‍ സിംപ്‌സണ്‍ ഗര്‍ഭംധരിക്കുകയായിരുന്നു.
കുഞ്ഞിനായി ടെസ്റ്റോസ്റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും പ്രതീക്ഷയില്ലായിരുന്നു. മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്ത് പൂർണ്ണമായും പുരുഷനായി മാറുന്നതിനുള്ള തയാറെടുപ്പിലായിരുന്നു സിംപ്‌സൻ. ആര്‍ത്തവം പോലുമില്ലാതെ സിംപ്‌സണ്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് ദമ്പതികള്‍ ഇപ്പോഴും അത്ഭുതപ്പെടുകയാണ്.
ആർത്തവമില്ലാത്തതിനാൽ കുഞ്ഞിനായുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടറുമാരും പറഞ്ഞത്. എന്നാല്‍ ഡോക്ടർമാരുടെ വിധിക്ക് വിപരീതമായി 2018 ഫെബ്രുവരിയില്‍ ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് സിംപ്‌സൻ ഗർഭംധരിച്ചു.
കുഞ്ഞ് പിറന്നതില്‍ ദമ്പതികള്‍ക്ക് അതിയായ സന്തോഷത്തിലാണെങ്കിലും ഗർഭകാലത്ത് കടുത്ത അവഗണനയും പരിഹാസവും സിംപ്‌സണ്‍ നേരിടേണ്ടിവന്നുവെന്ന് ഗായെത്ത് പറയുന്നു. തുറിച്ചുനോട്ടങ്ങളും പരിഹാസവും ഒരുപാട് സഹിച്ചു. നാട്ടുകാരുടെ അധിക്ഷേപം പെരുകി വരുന്നതിനാല്‍ അതില്‍ മനം നൊന്ത് ഇനിയൊരു പ്രസവത്തിനില്ലെന്ന് സിംപ്‌സണ്‍ തീരുമാനം എടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സിംപ്‌സണ്‍ ‘റോവാന്‍’ എന്ന കുഞ്ഞിന് ജന്മമേകിയത്. എമര്‍ജന്‍സി സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ചതോടെ തങ്ങളുടെ ബന്ധം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കപ്പെട്ടുവെന്നാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ പറയുന്നത്. കുട്ടിക്ക് ആറ് മാസം തികഞ്ഞത് ഇരുവരും ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സിംപ്‌സണ്‍ ‘റോവാന്‍’ എന്ന കുഞ്ഞിന് ജന്മമേകിയത്. എമര്‍ജന്‍സി സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ചതോടെ തങ്ങളുടെ ബന്ധം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കപ്പെട്ടുവെന്നാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ പറയുന്നത്. കുട്ടിക്ക് ആറ് മാസം തികഞ്ഞത് ഇരുവരും ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്.