ഭോപ്പാൽ: യുവതിയെ അയല്‍വാസി വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷകനായെത്തി തെരുവ് നായ. ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പീഡന ശ്രമം നടന്നത്. യുവതി വീട്ടില്‍ തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് മദ്യലഹരിയിൽ യുവതിയെ കടന്ന് പിടിച്ച് ബലാത്സംഗത്തിന് മുതിരുകയായിരുന്നു. 29 കാരിയായ യുവതിയെ അയല്‍വാസിയുടെ ആക്രമണത്തില്‍ നിന്നും തെരുവ് നായയാണ് രക്ഷിച്ചത്. തന്റെ വീടിനടുത്ത് കഴിഞ്ഞിരുന്ന നായയ്ക്ക് യുവതി എല്ലാ ദിവസവും ഭക്ഷണം നല്‍കിയിരുന്നു. പതിവുപോലെ യുവതി നൽകിയ ഭക്ഷണം കഴിച്ച് വീടിന് സമീപത്ത് കിടന്നിരുന്ന തെരുവ് നായ യുവതിയുടെ നിലവിളികേട്ട് ഓടിയെത്തുകയും യുവാവിന് നേരെ കുരച്ച് ചാടുകയുമാണുണ്ടായത്.ഇതോടെ ഇയാള്‍ ഭയന്ന് യുവതിയെ വിട്ട് ഓടി. പുറത്തിറങ്ങിയ യുവാവ് നായയെ കുത്തിപ്പരുക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സംഭവത്തില്‍ പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം നിർമിക്കാൻ ചൈന
ചൈന: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമിത ദ്വീപ് വിമാനത്താവളം വടക്കുകിഴക്കൻ ലിയോണിങ് പ്രവിശ്യയിലെ തുറമുഖ നഗരമായ ഡാലിയനിൽ നിർമിക്കുന്നു. ഡാലിയൻ ജിൻഷൗവാൻ രാജ്യാന്തര വിമാനത്താവളം എന്നായിരിക്കും ഇതിന് പേര്....
കൂട്ടുകാർ ഒത്തുചേർന്ന് ഐ ഫോണിലൊരുക്കിയ സിനിമ IFFK-യിലെ തിളങ്ങുന്ന അധ്യായമായി, ‘കാമദേവൻ നക്ഷത്രം കണ്ടു’വിന് അഭിനന്ദന പ്രവാഹം
ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ പലരും ആ ഉദ്യമം ഉപേക്ഷിക്കലായിരിക്കും പതിവ്. എന്നാൽ, മാർക്കറ്റ്...
80,000 രൂപ ജീവനാംശം നാണയങ്ങളാക്കി നൽകാന് യുവാവ്; കൊടുത്തു കോടതി എട്ടിന്റെ പണി
വിവാഹ മോചനം നേടിയ ഭാര്യയ്ക്ക് പണി കൊടുക്കാൻ ജീവനാംശം പൂർണമായും നാണയങ്ങളായി നൽകിയ യുവാവിന് തിരിച്ച് പണി കൊടുത്ത് കോടതി. കോയമ്പത്തൂർ ജില്ലാ കുടുംബ കോടതിയിലാണ് ഈ അസാധാരണമായ സംഭവവികാസങ്ങൾ...
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന മഹാമനസ്കത
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...