യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവര്‍ ആരാണ് ? ആരുമുണ്ടാവില്ല .പക്ഷെ നമ്മുടെ സമയവും സന്ദര്‍ഭവും അനുസരിച്ചു പലര്‍ക്കും ജീവിത്തത്തില്‍ ഇഷ്ടാനുസരണം യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ കഴിയാറില്ല എന്നതാണ് സത്യം . ഇവിടെയാണ് കസാന്‍ഡ്ര ഡി പെകോള്‍ എന്ന 27 കാരിയോട് നമ്മുക്ക് അസൂയ തോന്നുന്നത് .കക്ഷി നിസ്സാരകാരിയല്ല.27 വയസിനിടയില്‍ കസാന്‍ഡ്ര ഇത് വരെ പോയത് 181രാജ്യങ്ങളിലേക്കാണ് .
‘എക്‌സ്‌പെഡിഷന്‍ 196′(പര്യടനം 196) എന്ന പേരിലാണ് യാത്ര പലൗല്‍ നിന്ന് ആരംഭിച്ചത്. വെറുതെ ഒരു യാത്രമാത്രമല്ലായിരുന്നു ഈ യുവതിയുടെ ലക്ഷ്യം. ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചത് ലോക സമാധാനത്തിന് വേണ്ടിയുള്ള സന്ദേശം പകര്‍ന്ന്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീസ് ത്രൂ ടൂറിസം എന്ന പദ്ധതിയുടെ ഭാഗമായാണ് യാത്രകള്‍.ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡിനുള്ള കാത്തിരിപ്പിലാണ് കസാന്‍ഡ്ര. ഏറ്റവും വേഗത്തില്‍ പരമാധികാര രാജ്യങ്ങള്‍ എല്ലാം സന്ദര്‍ശിച്ച വ്യക്തിയെന്ന റെക്കോര്‍ഡാണ് ഇവരുടെ പേരിലാവുക.
ഇത് വരെ കസാന്‍ഡ്ര 181 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഇനി 15 രാജ്യങ്ങള്‍ കൂടി മാത്രം ബാക്കി.അതും ഉടനെതന്നെ പൂര്‍ത്തിയാകും .കസാന്‍ഡ്രയുടെ ട്രിപ്പിന് വേണ്ടി വരുന്നത് രണ്ട് ലക്ഷം ഡോളറാണ്, ഇത് നല്‍കുന്നതാകട്ടെ സ്‌പോണ്‍സര്‍മാരും,അപ്പോള്‍ പിന്നെ പൈസയുടെ കാര്യത്തിലും ടെന്‍ഷന്‍ വേണ്ടല്ലോ .