കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വര്‍ത്താതലകെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് തൃപ്തി ദേശായി. ശബരിപ്രവേശനവിഷയത്തിലൂടെയാണ് തൃപ്തി ദേശായി അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ശരിക്കും ആരാണ് ഇവര്‍ ?
ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തില്‍ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി.
മഹാരാഷ്ട്രയില്‍ ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ 400 കൊല്ലം പഴക്കമുള്ള സ്ത്രീ പ്രവേശന വിലക്കാണ് തൃപ്തിയുടെ നേതൃത്വത്തില്‍ മറികടന്നത്. 2014 ല്‍ ആയിരുന്നു ദേശീയശ്രദ്ധ നേടിയ തൃപ്തിയുടെ പോരാട്ടം. മുംബൈ ഹൈക്കോടതിയുടെ വിധിയുടെ അകമ്പടിയോടെയാണ് അഹമ്മദ്‌നഗറിലുള്ള ശനി ശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ തൃപ്തി കയറിയത്. പൂനൈ കോലപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ഇതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ തൃപ്തി ദേശായി ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്ര പ്രവേശനത്തില്‍ ലിംഗ വിവേചനം പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു.
തുടര്‍ന്ന് മുംബൈ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയായിരുന്നു. 2012 ലാണ് ഹാജി അലി ദര്‍ശഗയില്‍ സ്‌രതീകള്‍ക്ക് പ്രവേശനം തടഞ്ഞത്. ഒടുവില്‍ സ്ത്രീ പ്രവേശനത്തിന് എതിരഏെല്ലന്ന് ദര്‍ഗ ട്രസ്റ്റ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ദര്‍ഗയില്‍ സ്ത്രീപ്രവേശനം തടയാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഈ പോരാട്ടങ്ങള്‍ക്കു പിന്നാലെയാണ് ശബരിമലയിലേക്ക് തൃപ്തിയുടെ ശ്രദ്ധ തിരിയുന്നതും 2015 ല്‍ ആദ്യമായി ശബരിമലയെ സംബന്ധിച്ച് പ്രസ്താവന നടത്തുന്നതും.
2011 ലെ അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ ലോക്പാല്‍ സമരത്തിലും തൃപ്തിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു. അഹമ്മദ്‌നഗര്‍ ശനി ക്ഷേത്രത്തിലെ പ്രക്ഷോഭകാലത്ത് തൃപ്തിക്ക് പിന്തുണയുമായി ആര്‍എസ്എസ രംഗത്തെത്തിയിരുന്നു.
2010ല്‍ രൂപീകരിക്കുമ്പോള്‍ 400 അംഗങ്ങളുണ്ടായിരുന്ന തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡില്‍ ഇപ്പോള്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. <