പൂരങ്ങളുടെ പൂരം ഇന്ന്; ഇന്ന് തൃശൂർ പൂരം

തൃശൂർ പൂരം ഇന്ന്.പൂരത്തില്‍ അലിയാന്‍ പൂരപ്പറമ്പിലേക്ക് പുരുഷാരം ഒഴുകിത്തുടങ്ങി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. ഇതോടെ ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും.

പൂരങ്ങളുടെ പൂരം ഇന്ന്; ഇന്ന് തൃശൂർ പൂരം
trissur_pooram_1

തൃശൂർ പൂരം ഇന്ന്.പൂരത്തില്‍ അലിയാന്‍ പൂരപ്പറമ്പിലേക്ക് പുരുഷാരം ഒഴുകിത്തുടങ്ങി. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണര്‍ത്തും. ഇതോടെ ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും.

11നു പഴയ നടക്കാവില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനു കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നില്‍ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടന്‍മാരാരുടെ ചെമ്പടമേളം. തുടര്‍ന്നു രണ്ടുമണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയില്‍ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം.

2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. വൈകിട്ട് 5.30 നു തെക്കേഗോപുരനടയില്‍ വിശ്വപ്രസിദ്ധമായ കുടമാറ്റം. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളില്‍ വര്‍ണക്കുടകളും സ്‌പെഷല്‍ കുടകളും വിരിയും. രാത്രി 11 നു പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിനു പരയ്ക്കാട് തങ്കപ്പന്‍ മാരാര്‍ പ്രമാണിയാകും. തുടര്‍ന്നു പുലര്‍ച്ചെ മൂന്നിനു പൂരവെടിക്കെട്ട്.

Read more

‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും, ഇറാന്റെ സൈനിക ശേഷിയുടെ 100% അമേരിക്ക നശിപ്പിച്ചു’; ഡോണൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ഹോർമുസ് കടലിടുക്ക് ഉടൻ

‘അധികാര വർഗം പീഡകനൊപ്പം, പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു’; വൈരമുത്തുവിന് ജ്ഞാനപീഠം സമ്മാനിച്ചതിൽ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

‘അധികാര വർഗം പീഡകനൊപ്പം, പരാതിപ്പെട്ടവർ നിശബ്ദരാക്കപ്പെട്ടു’; വൈരമുത്തുവിന് ജ്ഞാനപീഠം സമ്മാനിച്ചതിൽ രൂക്ഷവിമർശനവുമായി ഗായിക ചിന്മയി

തമിഴ് ഗാനരചിതാവും കവിയുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം നൽകിയതിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപദ. അധികാര വർഗം പീഡകനൊപ്

ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

ഇറാനിലെ യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുതിൻ; പറ്റില്ലെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ മുന്നോട്ടുവെച്ച നിർദേശം യുഎസ് പ്രസിഡന്റ്