ഏഷ്യന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെ കീഴടക്കി ഇന്ത്യ കിരീടമണിഞ്ഞു. ഉദ്വേഗഭരിതമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദര്‍പാല്‍ സിങ്ങ്, അഫാന്‍ യൂസഫ്, നിക്കന്‍ തിമയ്യ എന്നിവര്‍ ലക്ഷ്യം കണ്ടെത്തി. പാക് നിരയില്‍ അലീം ബിലാല്‍, അലി ഷാന്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി. സകോര്‍:3-2
മലേഷ്യയിലെ ക്വന്റണില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ വിജയം. മടക്കമില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നശേഷം സമനില വഴങ്ങിയശേഷമാണ് ഇന്ത്യ വിജയിച്ചത്. പകുതി സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളിന് മുന്നിലായിരുന്നു ഇന്ത്യ. ഇത് രണ്ടാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നത്.2011ൽ നടന്ന പ്രഥമ ടൂർണമെന്റിൽ ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ. അതു കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷമാണ് ഇന്ത്യ കിരീടം തിരിച്ചുപിടിക്കുന്നത്. അന്നും പാകിസ്താനെയായിരുന്നു ഇന്ത്യ തോൽപിച്ചത്.