ട്വിറ്ററില്‍ ‘സെലിബ്രറ്റി സ്റ്റാറ്റസ് ‘ കിട്ടിയാല്‍ കൊള്ളാം എന്നുണ്ടോ ? എന്നാല്‍ ഇതാ ഒരു അവസരം . സെലിബ്രിറ്റികള്‍ക്കു മാത്രം ലഭ്യമാക്കിയിരുന്ന വെരിഫൈഡ് അക്കൗണ്ടിനായി ഇനി ട്വിറ്ററില്‍ ആര്‍ക്കും അപേക്ഷിക്കാം.ഇതിനായി ഒരു ഓണ്‍ലൈന്‍ ഫോം തന്നെ ട്വിറ്റര്‍ അവതരിപ്പിച്ചു കഴിഞ്ഞു .വെരിഫൈ ചെയ്ത അക്കൗണ്ടുകളില്‍ പേരിനൊപ്പം ബ്ലൂ ടിക്ക് മാര്‍ക്ക് ഉണ്ടായിരിക്കും. ട്വിറ്ററിലെ വ്യാജന്മാരെ ഒഴിവാക്കുകയാണ് ഈ ഫീച്ചറിന്റെ പ്രധാന ലക്ഷ്യം.
വെരിഫൈഡ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്കിയാല് മാത്രമേ അക്കൗണ്ട് വെരിഫൈഡ് ആകുകയുള്ളു. വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട, ഡ്രൈവിങ് ലൈസന്‍സ് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പകര്‍പ്പ് ട്വിറ്റര്‍ ആവശ്യപ്പെടുമെന്ന് അറിയുന്നു. അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ട്വിറ്റര്‍ ഇമെയില്‍ വഴി മറുപടി നല്‍കും. അപേക്ഷ നിരസിച്ചാല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാം.
ട്വിറ്ററായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആദ്യമായി വെരിഫിക്കേഷന് കൊണ്ടുവന്നത്. 2009ല്‍. 31 കോടി പ്രതിമാസ യൂസര്‍മാരില്‍ 1.87 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ വെരിഫൈഡ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും പേജുകളും വ്യാപകമായതോടെ ആണ് ട്വിറ്റര്‍ വെരിഫിക്കേഷന് അവതരിപ്പിച്ചത്.