കൊച്ചി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട; രണ്ടുപേര്‍ പിടിയിൽ

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട; രണ്ടുപേര്‍ പിടിയിൽ
gold-story_647_020416071310

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണ്ണവേട്ട. 3.750 കിലോഗ്രാം സ്വര്‍ണ്ണമാണ് രണ്ടുപേരിൽ നിന്നായി വിമാനത്താവള അധികൃതര്‍ പിടികൂടിയത്. ഏതാണ്ട് 1.16 കോടി രൂപ വില വരുന്നതാണ് സ്വര്‍ണ്ണം. മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.

എയര്‍ കസ്റ്റംസ് ഇന്റലിജൻസാണ് ഇരുവരെയും പിടികൂടിയത്. സ്വർണമിശ്രിതമായി കാലിൽ കെട്ടിവെച്ച നിലയിലാണ് മൂന്നേകാൽ കിലോ മലപ്പുറം സ്വദേശിയിൽ നിന്ന് പിടികൂടിയത്. ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന അര കിലോ സ്വർണം കോഴിക്കോട്  സ്വദേശിയിൽ നിന്നും കണ്ടെടുത്തു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്