കോഴിക്കോട് അറപ്പുഴയില്‍ കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Share

കോഴിക്കോട്: അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ രണ്ട് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ പുഴയില്‍നിന്ന് കണ്ടെത്തിയത്. അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടില്‍നിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനാണ് ഇരുവരെയും വീട്ടുകാര്‍ പറഞ്ഞയച്ചത്. എന്നാല്‍ കുട്ടികള്‍ അറപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു.

ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കുട്ടികള്‍ പുഴയില്‍ മീന്‍ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു.തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്