ഖത്തറിലെ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു; മാതാപിതാക്കള്‍ ആശുപത്രിയില്‍

ഖത്തറിലെ മലയാളി നഴ്‌സ് ദമ്പതികളുടെ രണ്ട് മക്കള്‍ മരിച്ചു; മാതാപിതാക്കള്‍ ആശുപത്രിയില്‍
qatar-children-death

ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ദമ്പതികളുടെ രണ്ടു മക്കള്‍ ഹമദ് ആശുപത്രിയില്‍ മരിച്ചു. മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും സുഖം പ്രാപിച്ചുവരുന്നു. കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവിൽ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂർ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാൻ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണു മരിച്ചത്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്‌പ്രേ സമീപത്തെ ഫ്‌ലാറ്റില്‍ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

രാവിലെ കുട്ടികള്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്പതികളും ഇതിനിടയില്‍ അവശരായി. കുട്ടികളുടെ മൃതദേഹം ഖത്തര്‍ ഹമദ് ആശുപത്രിയില്‍. അബു നഖ്‌ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ നഴ്‌സും. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ഖത്തറിലേക്ക് തിരിച്ചു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ