കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച ഹാളിലേക്ക് അണികളുടെ ഒഴുക്ക് നിയന്ത്രണാതീതം; തിക്കിലും തിരക്കിലും രണ്ടു മരണം

ഡിഎംകെ നേതാവ് എം കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു.

കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ച ഹാളിലേക്ക് അണികളുടെ ഒഴുക്ക് നിയന്ത്രണാതീതം; തിക്കിലും തിരക്കിലും രണ്ടു മരണം
karunanidhi

ഡിഎംകെ നേതാവ് എം കരുണാനിധിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുപേര്‍ മരിച്ചു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.   തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന പ്രവര്‍ത്തകരോട് ശാന്തരായിരിക്കുവാന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെ രാജാജി ഹാളില്‍ നിന്ന് പോലീസുകാര്‍ മറീന ബീച്ചിലെ സുരക്ഷാ ചുമതലയിലേയ്ക്ക് മാറിയതോടെ ജനക്കൂട്ടം ബാരിക്കേഡുകള്‍ മറികടന്ന് രാജാജി ഹാളിലേയ്ക്ക് തള്ളിക്കയറുകയായിരുന്നു. പോലീസ് ലാത്തി വീശിതോടെ ആളുകള്‍ ചിതറിയോടി. പുലര്‍ച്ചെ അഞ്ചരയോടെ കരുണാനിധിയുടെ ഭൗതിക ശരീരം രാജാജി ഹാളിലേക്ക് എത്തിച്ചപ്പോള്‍ അവിടം ജനസമുദ്രമായിരുന്നു. . പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി.ദിനകരൻ, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി ഒട്ടേറെപ്പേരെത്തി കലൈഞ്ജര്‍ക്ക് അന്തിമോപചാരം അർപ്പിച്ചു.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ