അയര്‍ലന്‍ഡിൽ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തിൽ മുങ്ങി മരിച്ചു

Share

അയര്‍ലന്‍ഡ്: വടക്കന്‍ അയര്‍ലന്‍ഡിൽ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തിൽ മുങ്ങിമരിച്ചു. സെബാസ്റ്റ്യന്‍ ജോസഫിന്റെ മകന്‍ ജോസഫ് സെബാസ്റ്റ്യന്‍, ജോഷി സൈമന്റെ മകന്‍ റുവാന്‍ ജോ സൈമണ്‍ എന്നിവരാണ് ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തില്‍ മുങ്ങി മരിച്ചത്.

കൊളംബസ് കോളജിലെ വിദ്യാര്‍ഥികളാണ് പതിനാറു വയസുള്ള ഇരുവരും. പ്രാദേശിക സമയം വൈകിട്ട് ആറരയോടു കൂടിയായിരുന്നു സംഭവം ഉണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇതില്‍ ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കണ്ണൂര്‍, എരുമേലി സ്വദേശികളാണ് കുട്ടികള്‍. ഇവരുടെ അമ്മമാര്‍ ഇവിടെ നഴ്‌സായി ജോലി ചെയ്യുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ