സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈന്‍ സ്വർണ വിൽപ്പന നടത്തിയാൽ വൻ തുക പിഴ

സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈന്‍ സ്വർണ വിൽപ്പന നടത്തിയാൽ വൻ  തുക പിഴ
Buying-Gold-Jewellery-Online

റിയാദ്: സൗദിയിൽ ലൈസൻസില്ലാതെ ഓൺലൈനായി സ്വർണാഭരണങ്ങൾ വിൽപ്പന നടത്തിയാൽ രണ്ടു ലക്ഷം റിയാൽ പിഴ  ഈടാക്കുമെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. എന്നാൽ ലൈസൻസുള്ള ജ്വല്ലറികളെ ഓൺലൈനായി സ്വർണ്ണാഭരണങ്ങൾ വിപണനം നടത്തുന്നതിന് അനുവദിക്കും.

വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റെ ലൈസൻസില്ലാതെ ആഭരണ നിർമ്മാണ-വിൽപ്പന മേഖലയിൽ പ്രവർത്തിക്കുന്നതിനും വിലക്കുണ്ട്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ജ്വല്ലറികൾക്ക് തൊണ്ണൂറായിരം റിയാൽ പിഴയും നടത്തിപ്പുകാർക്ക് ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

എന്നാൽ ഓൺലൈനായി വിൽപ്പന നടത്തുന്ന ആഭരണങ്ങൾ തൂക്കം പരിശോധിച്ചു ഉറപ്പു വരുത്തുന്നതിന്, ഉപഭോക്താവിന് കൈമാറേണ്ടത് ജ്വവല്ലറിയിൽ വെച്ചായിരിക്കണം എന്നും അറിയിപ്പിൽ വ്യവസ്ഥയുണ്ട്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്