സൗദിയിലെ വാഹനാപകടങ്ങള്‍; രണ്ട് മലയാളികള്‍ മരിച്ചു

സൗദിയിലെ വാഹനാപകടങ്ങള്‍; രണ്ട് മലയാളികള്‍ മരിച്ചു
soudi-accident_710x400xt

റിയാദ്: സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു. തായിഫ് നഗരത്തിൽ നിന്ന് 80 കി മി അകലെ തുറബ - ബീഷ റോഡിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് മഞ്ഞൾപ്പാറ സ്വദേശി സിദ്ദിഖ് (50) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഒരു മാസം മുൻപ് ദമ്മാമിൽവെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ത്യശൂർ മാള മേലാറ്റൂർ സ്വദേശി സിജോ ആന്‍റണിയാണ് ഇന്ന് മരിച്ച മറ്റൊരു മലയാളി. മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Read more

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയില്‍ എത്തി; നേരിട്ട് സ്വീകരിച്ച് പ്രധാനമന്ത്രി

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമർ പുടിനെ വിമാനത്താവളത്തിലെത്തി നേരിട്ട് സ്വീകരിച്ച് പ്രധാനമന്