ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്‌പോർട്ടുകളിൽ യുഎഇയും; ഇന്ത്യ എൺപതാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്‌പോർട്ടുകളിൽ യുഎഇയും; ഇന്ത്യ എൺപതാം സ്ഥാനത്ത്
1704343779-news

ദുബായ്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ ആദ്യ 10 സ്ഥാനങ്ങളിൽ യുഎഇ ഇടം നേടി. ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് സൂചികയിൽ എട്ടാം സ്ഥാനമാണ് യു എ ഇ പാസ്‌പോർട്ടിനുള്ളത്. യു എ ഇ പാസ്പോർട്ട് ഉള്ളവർക്ക് 184 രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും വിസാ രഹിത യാത്ര നടത്താൻ സാധിക്കും. 2015ൽ യു എ ഇ പാസ്പോർട്ടിന് 32-ാം സ്ഥാനമാണുണ്ടായിരുന്നത്. 227 രാജ്യങ്ങളിൽ 193 എണ്ണത്തിലേക്ക് വിസാ രഹിത/വിസാ ഓൺ അറൈവൽ യാത്ര സാധ്യമാവുന്ന.

സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 190 രാജ്യങ്ങളിലേക്ക് വീതം സമാന യാത്ര സാധ്യമാവുന്ന ദക്ഷിണ കൊറിയയും ജപ്പാനും രണ്ടാം സ്ഥാനത്താണ്.187 ലക്ഷ്യസ്ഥാനങ്ങളുമായി സ്പെയിൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ഫിൻലാൻഡ്, ഡെൻമാർക്ക് എന്നിവ മൂന്നാം സ്ഥാനം പങ്കിടുന്നു. ഓസ്ട്രേലിയ (189 ലക്ഷ്യ സ്ഥാനങ്ങളുമായി 6-ാം സ്ഥാനം), കാനഡ (188 ലക്ഷ്യ സ്ഥാനങ്ങളുമായി 7-ാം സ്ഥാനം), യു.എസ് (186 ലക്ഷ്യ സ്ഥാനങ്ങളുമായി 9-ാം സ്ഥാനം) എന്നിങ്ങനെയാണ് മറ്റു പാസ്പോർട്ടുകളുടെ സ്ഥാനം.

കഴിഞ്ഞ ദശകത്തിൽ 72 ലക്ഷ്യ സ്ഥാനങ്ങൾ കൂടി പട്ടികയിൽ ചേർത്തു കൊണ്ട് യുഎഇ പാസ്‌പോർട്ട് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ആദ്യ പത്തിൽ ഇടം നേടിയ ഏക അറബ് രാഷ്ട്രമാണ് യു എ ഇ. പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്താണ്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു