യുഎഇയിൽ പുതിയ വീസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ പുതിയ വീസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ. സന്ദർശകർക്കും സഞ്ചാരികൾക്കും വിധവകൾക്കും വിവാഹമോചിതർക്കും വിദ്യാർഥികൾക്കും ഏറെ ആശ്വാസം പകരുന്ന പുതിയ വീസാ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

യുഎഇയിൽ പുതിയ വീസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ
thai-visa

യുഎഇയിൽ പുതിയ വീസ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ.  
സന്ദർശകർക്കും സഞ്ചാരികൾക്കും വിധവകൾക്കും വിവാഹമോചിതർക്കും വിദ്യാർഥികൾക്കും ഏറെ ആശ്വാസം പകരുന്ന പുതിയ വീസാ നിയമം ഇന്നു മുതൽ പ്രാബല്യത്തിൽ വരും.

സന്ദർശക, ടൂറിസ്റ്റ് വീസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണു നിയമം. സന്ദർശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവിൽ വീസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ.

ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം. വിനോദ സഞ്ചാരികൾക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാൻ അനുമതിയുണ്ട്. സന്ദർശക വീസയി‍ൽ എത്തിയവർക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴിൽ വീസയിലേക്കു മാറാൻ നിലവിൽ അനുമതിയുണ്ട്. സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്കാരമെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് റക്കൻ അൽ റാഷിദി പറഞ്ഞു.<

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു