ഇനി ഗ്രേഡനുസരിച്ച് മാത്രം യുഎഇയില്‍ അവധി

യുഎഇയിൽ വാർഷികാവധിക്കു പുതിയ മാനദണ്ഡങ്ങൾ . 18 മുതൽ 30 ദിവസം വരെയാണു വാർഷികാവധി ലഭിക്കുക. പുതിയ മാനവശേഷി നിയമം വർഷത്തിൽ എടുക്കാവുന്ന അവധികളെ 12 ഇനമാക്കി തിരിക്കുകയും ചെയ്തു.

ഇനി ഗ്രേഡനുസരിച്ച് മാത്രം യുഎഇയില്‍ അവധി
dubaiiii

യുഎഇയിൽ വാർഷികാവധിക്കു പുതിയ മാനദണ്ഡങ്ങൾ .  
18 മുതൽ 30 ദിവസം വരെയാണു വാർഷികാവധി ലഭിക്കുക. പുതിയ മാനവശേഷി നിയമം വർഷത്തിൽ എടുക്കാവുന്ന അവധികളെ 12 ഇനമാക്കി തിരിക്കുകയും ചെയ്തു.  
ശമ്പളത്തോടുകൂടിയ വാർഷികാവധി ദിനങ്ങളിൽ ജീവനക്കാരുടെ ഗ്രേഡനുസരിച്ച് ഇനി ഏറ്റക്കുറച്ചിലുണ്ടാകും.

വാർഷികാവധി, രോഗാവധി, പ്രസവാവധി, പുരുഷന്മാർക്കുള്ള പറ്റേണിറ്റി ലീവ്, ദുഃഖാചരണം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവധി, ഹജ് ലീവ്, പ്രധാനപരിപാടികളിൽ പങ്കെടുക്കാനുള്ള ലീവ്, രോഗിയെ അനുഗമിക്കാനുള്ള ലീവ്, സ്റ്റഡി ലീവ്, ജീവിത പങ്കാളിക്കുവേണ്ടിയുള്ള ലീവ്, ശമ്പളമില്ലാത്ത അവധി, സർക്കാർ സേവനത്തിനുള്ള ലീവ് എന്നിങ്ങനെയാണു തരംതിരിച്ചിരിക്കുന്നത്.

യുഎഇ തൊഴിൽ നിയമം അനുസരിച്ച് ഫുൾടൈം ജീവനക്കാർ ജോലിയിൽ ഒരു വർഷം പൂർത്തിയാക്കിയവർ വാർഷിക അവധിക്ക് അർഹരാണ്. 12ന് മുകളിൽ ഗ്രേഡുള്ള ജീവനക്കാർക്കു 30 ദിവസത്തെ അവധി ലഭിക്കും. നാലു മുതൽ 11 വരെ ഗ്രേഡുള്ളവർക്ക് 25 ദിവസവും മൂന്നും അതിന് താഴെയും ഗ്രേഡുള്ളവർക്ക് 18 ദിവസവുമായിരിക്കും അവധി. ജോലി മതിയാക്കി പോകുന്നയാൾക്ക് ആ വർഷത്തിൽ അതുവരെ ജോലി ചെയ്ത ദിവസം കണക്കാക്കി വാർഷിക അവധി നൽകണം.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്