യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍; സ്വര്‍ണ്ണ വില കുതിച്ചുയരും

യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരും. ഇതോടെ യുഎഇയില്‍ സ്വര്‍ണ്ണ വില കുതിച്ചുയരും എന്ന് റിപ്പോര്‍ട്ട്. അഞ്ചു ശതമാനം നിരക്കു വര്‍ധനയാണ് ഉണ്ടാവുക.എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കില്ല.

യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍; സ്വര്‍ണ്ണ വില കുതിച്ചുയരും
gold

യുഎഇയില്‍ ജനുവരി ഒന്നുമുതല്‍ വാറ്റ് പ്രാബല്യത്തില്‍ വരും. ഇതോടെ യുഎഇയില്‍ സ്വര്‍ണ്ണ വില കുതിച്ചുയരും എന്ന് റിപ്പോര്‍ട്ട്. അഞ്ചു ശതമാനം നിരക്കു വര്‍ധനയാണ് ഉണ്ടാവുക.എന്നാല്‍ 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിന് മൂല്യവര്‍ധിത നികുതി ബാധകമായിരിക്കില്ല.

നിക്ഷേപത്തിനുള്ള മികച്ച ഉല്‍പന്നം എന്ന നിലക്ക് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് സ്വര്‍ണ, വജ്രാഭരണങ്ങള്‍ മാറ്റിനിര്‍ത്തണമെന്ന് ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മിക്ക ഉല്‍പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കെ സ്വര്‍ണാഭരണത്തെ അതില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പറ്റില്ലെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി അറിയിക്കുകയായിരുന്നു. 99 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണത്തിനു മാത്രമാണ് വാറ്റില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ആയിരം ദിര്‍ഹമിന്റെ സ്വര്‍ണം വാങ്ങുമ്പോള്‍ അടുത്ത മാസം ഒന്നു മുതല്‍ അമ്പതു ദിര്‍ഹം അധികമായി നല്‍കേണ്ടി വരും. എങ്കിലും ദുബായ് സ്വര്‍ണ വിപണിയെ ഇതൊന്നും ബാധിക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു