ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം ഇനി യുഎഇയ്ക്ക്; രണ്ടാം സ്ഥാനം സിംഗപ്പൂരിന്; യുഎഇ പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം

ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കി യുഎഇ. യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.

ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനം ഇനി  യുഎഇയ്ക്ക്; രണ്ടാം സ്ഥാനം സിംഗപ്പൂരിന്; യുഎഇ പാസ്പോര്‍ട്ട് കയ്യിലുണ്ടെങ്കില്‍ 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം
uaepassport_736x490

ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ ഒന്നാം സ്ഥാനമാണ് യുഎഇ സ്വന്തമാക്കി യുഎഇ. യുഎഇ പാസ്പോര്‍ട്ട് ഉപയോഗിച്ച് 113 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ പ്രവേശിക്കാം.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്  ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ലോകത്തെ 31 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. വീസ ഫ്രീ സ്കോര്‍ 166 ഉള്ള സിംഗപ്പൂര്‍, ജർമനി എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകൾക്കാണ് ഗ്ലോബല്‍ പാസ്പോര്‍ട്ട് പട്ടികയില്‍ രണ്ടാം സ്ഥാനം. 165 വീസ ഫ്രീ സ്കോര്‍ ഉള്ള ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഫ്രാന്‍സ്, ഇറ്റലി, യുഎസ്, ദക്ഷിണ കൊറിയ,  തുടങ്ങി 11 രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകള്‍ക്ക് മൂന്നാം സ്ഥാനവും ഉണ്ട്.

പാസ്പോർട്ട് ഇൻഡെക്സിൽ ഇന്ത്യ 66–ാം സ്‌ഥാനത്താണ്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് 25 രാജ്യങ്ങൾ മാത്രമാണ് വിസ ഇല്ലാതെ സന്ദർശിക്കാൻ സാധിക്കുക. പട്ടികയില്‍ ചൈന 58 ഉം ശ്രീലങ്ക 84 ഉം ബംഗ്ലാദേശ് 84 ഉം സ്ഥാനത്താണ് ഉള്ളത്. പാക്കിസ്‌ഥാൻ 91-ാം സ്ഥാനത്താണ്. അഫ്ഗാനിസ്‌ഥാനാണ് ഏറ്റവും പിന്നിൽ. 29 വിസ–ഫ്രീ സ്കോർ മാത്രമാണ് അഫ്ഗാൻ നേടിയത്.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്