യുഎഇയിൽ താമസ വീസ പുതുക്കാൻ പുതിയ മാനദണ്ഡം

യുഎഇയിൽ താമസ വീസ പുതുക്കാൻ പുതിയ മാനദണ്ഡം

അബുദാബി: ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വീസ പുതുക്കാനാവില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനം അനുസരിച്ചാണ് തീരുമാനം. നേരത്തെ ഒരു വർഷം വരെ കാലാവധിയുള്ള വീസ പുതുക്കാൻ അനുമതി നൽകിയിരുന്നു. വീസ റദ്ദാക്കുക, വിവരങ്ങളിൽ ഭേദഗതി വരുത്തുക തുടങ്ങി ഒട്ടേറെ സേവനങ്ങൾ വ്യക്തിഗത സ്മാർട്ട് അക്കൗണ്ട് മുഖേന ചെയ്യാം.

വീസ, എമിറേറ്റ്സ് ഐഡി വിവരങ്ങൾ ബന്ധിപ്പിച്ചതോടെ രണ്ടിനും കൂടി ഒരു അപേക്ഷ ഓൺലൈനിൽ നൽകിയാൽ മതിയാകും. പിന്നീട് ആവശ്യമുള്ളവർക്ക് നിശ്ചിത കേന്ദ്രത്തിൽ നേരിട്ടെത്തി വിരലടയാള നടപടി പൂർത്തിയാക്കാം. ആദ്യമായി ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തുന്നവർ ഐസിപി വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങളും യൂസർ ഐഡിയും പാസ് വേർഡും നൽകി അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.

തുടർന്ന് വീസ പുതുക്കുന്ന (റിനീവൽ) ഓപ്ഷനിൽ പ്രവേശിച്ച് മതിയായ വിവരങ്ങൾ നൽകി ഫീസ് അടച്ചാൽ മതി. വീസാ വിവരങ്ങൾ അടങ്ങുന്ന പുതിയ എമിറേറ്റ്സ് ഐഡി തപാലിൽ ലഭിക്കും. അപേക്ഷകന്റെ പാസ്പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടാകുക, മെഡിക്കൽ ടെസ്റ്റ് പാസാകുക, ഹെൽത്ത് ഇൻഷുറൻസ് എടുക്കുക എന്നിവയാണ് മറ്റു നിബന്ധനകൾ.

Read more

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഫുക്കറ്റ്-ഡൽഹി വിമാനാപകടം; പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ

ഡൽഹി : അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂരിൽ സർക്കാർ യു പി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

തൃശൂർ കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂള്‍ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്