യുഎഇ സന്ദർശിക്കാൻ വിസയും ടിക്കറ്റും മാത്രം പോരാ; പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ

Share

ദുബായ്: വിസിറ്റിങ് വിസയിൽ യുഎഇയിലേക്കു പോകുന്നവരുടെ കൈവശം വിസയും ടിക്കറ്റും മാത്രം പോരാ. ഹോട്ടൽ ബുക്കിങ് രേഖകളും 5000 ദിർഹവും കൂടി കൈവശമുണ്ടെങ്കിലേ യുഎഇയിൽ പ്രവേശിക്കാനാവൂ. ഇത്രയും രേഖകളില്ലാതെ എത്തുന്നവരെ വിമാനക്കമ്പനികൾ മടക്കി അയച്ചു തുടങ്ങി.

ഒരു മാസത്തെ സന്ദർശക വിസയ്ക്ക് 3000 ദിർഹവും രണ്ടു മാസത്തെ വിസയ്ക്ക് 5000 ദിർഹവുമാണ് കൈവശം വേണ്ടത്. ഇത്രയും തുക ചെലവാക്കാവുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതിയാകും. യാത്രക്കാരുടെ പക്കൽ മുഴുവൻ രേഖകളുമുണ്ടെന്ന് ഉറപ്പാക്കുന്ന പരിശോധന വിമാനക്കമ്പനികൾ‌ കർശനമാക്കിയതോടെ നിരവധി പേരുടെ യാത്ര മുടങ്ങി.

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് സന്ദർശക വിസയും യാത്രാ ടിക്കറ്റും മാത്രമായി എത്തിയ നൂറു കണക്കിന് പേർക്കാണ് മറ്റു രേഖകൾ ഇല്ലാത്തതിനാൽ മടങ്ങേണ്ടി വന്നത്. യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം യാത്ര ചെയ്യാനോ ടിക്കറ്റ് തുക മടക്കി നൽകാനോ വിമാനക്കമ്പനികൾ തയാറായിട്ടുമില്ല.

സന്ദർശക വിസയിലെ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കിക്കൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ചൊവ്വാഴ്ച വിമാനക്കമ്പനികൾക്ക് ലഭിച്ചു. ഇതുപ്രകാരം, രേഖകളില്ലാതെ യുഎഇയിൽ എത്തുന്നവരുടെ ഉത്തരവാദിത്വം വിമാനക്കമ്പനികൾക്കാണ്.

മതിയായ രേഖകളില്ലാതെ എത്തുന്ന ഓരോ യാത്രക്കാർക്കും 5000 ദിർഹം വീതമാണ് എയർലൈനുകൾക്കു മേൽ പിഴ ചുമത്തുന്നത്. അടുത്തിടെ പൂർണമായ രേഖകളില്ലാതെ വിമാനമിറങ്ങിയ യാത്രക്കാരെ യുഎഇയിൽ തടഞ്ഞു വച്ചിരുന്നു. ഇതേത്തുടർന്നാണ് വിമാനക്കമ്പനികൾ പരിശോധന കർശനമാക്കിയിരിക്കുന്നത്.

Read more

‘നോ ഐ.ഡി നോ എൻട്രി’ കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്; കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച

‘നോ ഐ.ഡി നോ എൻട്രി’ കേരളത്തിൽ മദ്യം വാങ്ങാൻ പ്രായപരിധി, 23 വയസ്; കർണാടക മോഡൽ നടപ്പാക്കാൻ ചർച്ച

സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി നിയന്ത്രണം കർശനമാക്കുന്നു. 23 വയസ് എന്ന നിബന്ധന കർശനമാക്കാൻ ചർച്ച. കർണാടക മോഡൽ നടപ്പാക്കാനുള്ള

മദ്യപിച്ച് വാഹനമോടിച്ചു; ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

മദ്യപിച്ച് വാഹനമോടിച്ചു; ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

കാസർഗോഡ്: കാസർഗോഡ് മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിൽ. ഹൈലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്.ആർ. ധന്യ (28) യാണ് പിടിയിലായത്. വ്യാ

കഷണ്ടി തലയുമായി ജോൺ സീന, ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രവുമായി താരം; വൈറൽ

കഷണ്ടി തലയുമായി ജോൺ സീന, ഹെയർ ട്രാൻസ്പ്ലാന്‍റിന് മുൻപുള്ള ചിത്രവുമായി താരം; വൈറൽ

അറ്റ്ലാന്റ: താൻ രണ്ടാമതും ഹെയർ ട്രാൻസ്പ്ലാന്റേഷൻ (മുടി മാറ്റിവെക്കൽ ശസ്ത്രക്രിയ) ചികിത്സയ്ക്ക് വിധേയനായ വിവരം പരസ്യമായി പങ്കു

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

പ്രീക്വാർട്ടറിലേക്ക് കുതിച്ച് ഫ്രാൻസ്; എംബപ്പെ മെസ്സിക്കൊപ്പം

ലോകകപ്പിലെ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ മൂന്ന് ഗോൾ നേട്ടം. അപൂർവ റെക്കോർഡ് കുറിച്ച് ഫ്രഞ്ച് പടയോട്ടം പ്രീക്വാർട്ടറിലേക്ക് . റൌണ്ട്