യു.എ.ഇ വിസ വ്യാജമല്ലെന്ന് ഉറപ്പാക്കാന്‍ ഇതാ ചില വഴികള്‍

നിങ്ങള്‍ക്ക് ലഭിക്കുന്ന യു.എ.ഇ വിസ വ്യാജമല്ലെന്ന് ഉറപ്പാക്കാന്‍ വഴികള്‍ നിര്‍ദ്ദേശിച്ച് താമസ കുടിയേറ്റ വകുപ്പ്. അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തില്‍പ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് ന

യു.എ.ഇ വിസ വ്യാജമല്ലെന്ന് ഉറപ്പാക്കാന്‍ ഇതാ ചില വഴികള്‍
thai-visa

നിങ്ങള്‍ക്ക് ലഭിക്കുന്ന യു.എ.ഇ വിസ വ്യാജമല്ലെന്ന് ഉറപ്പാക്കാന്‍ വഴികള്‍ നിര്‍ദ്ദേശിച്ച് താമസ കുടിയേറ്റ വകുപ്പ്. അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ മാത്രം ദിവസേന 1,40,000 ത്തില്‍പ്പരം ആളുകളാണ് രാജ്യത്തേക്ക് പ്രവേശിക്കുന്നത്. ഇത് മുതലാക്കി വിനോദ സഞ്ചാരികളേയും തൊഴിലന്വേഷകരേയും വഞ്ചിക്കാന്‍ ലക്ഷ്യമിട്ട് നിരവധിപ്പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്.

വ്യാജ സന്ദര്‍ശക വിസയും തൊഴില്‍ വിസയും നല്‍കി പണം തട്ടുകയാണ് ഇവരുടെ പതിവ്. ഇതേ തുടര്‍ന്ന് നിരവധിപ്പേര്‍ വ്യാജ വിസയാല്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിലാണ് താമസ കുടിയേറ്റ വകുപ്പിന്റെ മുന്നറിയിപ്പ്.

വിസ നമ്പറും, വിസ ലഭിച്ചതാര്‍ക്കാണോ ആ വ്യക്തിയുടെ പാസ്‌പോര്‍ട്ട് വിവരങ്ങളും ഉപയോഗിച്ച് വിസ വ്യാജമാണോ, അസലാണോ എന്ന് മനസിലാക്കാനാവുമെന്ന് അധികൃതര്‍ പറഞ്ഞു. വ്യാജ വെബ്‌സൈറ്റുകളുടെ വലയില്‍ വീഴരുതെന്നും നിര്‍ദ്ദേശമുണ്ട്. www.amer.ae എന്ന വെബ്‌സൈറ്റില്‍ ജനറല്‍ എന്‍ക്വയറി പേജില്‍ പോയി, വിസ നമ്പര്‍, ജനന തീയതി, വിസയിലെ ചില വിവരങ്ങള്‍ എന്നിവ എന്റര്‍ ചെയ്യുകയാണ് ഇത് തിരിച്ചറിയാന്‍ ഒരു മാര്‍ഗം. വിസവ്യാജമല്ലെങ്കില്‍ അതിന്റെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കും.

വിസയുടെ കാലാവധിയും അറിയാന്‍ കഴിയും. സമാന രീതിയില്‍ ദുബായ് താമസ കുടിയേറ്റ വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും വിസ ഒറിജിനലാണോ എന്ന് മനസിലാക്കാം. മാത്രവുമല്ല വിശ്വസ്തമായ കമ്പനികളിലൂടെയും സൈറ്റുകളിലൂടേയും വിസയ്ക്ക് അപേക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു