മൊബൈല്‍ നമ്പറിനായുള്ള രേഖകൾ പുതുക്കി രജിസ്റ്റര്‍ ചെയ്തതിന് ഇന്ത്യക്കാരന് കോടികളുടെ സൂപ്പര്‍കാര്‍

മൊബൈല്‍ നമ്പറിനായുള്ള രേഖകൾ പുതുക്കി രജിസ്റ്റര്‍ ചെയ്തതിന് ഇന്ത്യക്കാരന് കോടികളുടെ സൂപ്പര്‍കാര്‍
Du car

ദുബായ്: മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി കാലഹരണപ്പെട്ട തിരിച്ചറിയല്‍ രേഖകള്‍ മാറ്റി പുതിയവ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനായി  യുഎഇയിലെ ടെലികോം കമ്പനി ഡു ഏര്‍പ്പെടുത്തിയ സമ്മാനം ഇന്ത്യക്കാരന്.മക്‌ലാറൻ 570എസ് സ്പൈഡര്‍ അത്യാധുനിക ആഡംബര സൂപ്പര്‍ കാറാണ് ഇന്ത്യക്കാരനായ ബല്‍വീര്‍ സിങിന് ലഭിച്ചത്.

ജനുവരി 31ന് മുന്‍പ് തിരിച്ചറിയല്‍ രേഖകള്‍ മാറ്റി പുതിയവ തിരിച്ചറിയല്‍ രേഖകള്‍  രജിസ്റ്റര്‍ ചെയ്തില്ലെങ്കിൽ കണക്ഷന്‍ വിച്ഛേദിക്കുമെന്നും  ടെലികോം കമ്പനിയായ ഡു  പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ ആളുകളെ പ്രോത്സാഹിപ്പിക്കാനാണ്  സമ്മാനവും ഏർപ്പെടുത്തിയത്.  ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുത്തപ്പോള്‍ ഭാഗ്യം തുണച്ചത്  ദല്‍വീര്‍ സിങിനെ തന്നെ. അപ്രതീക്ഷിതമായി വന്നെത്തിയ സമ്മാനം തന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കുമെന്ന് അദ്ദേഹം പറ‍ഞ്ഞു. 10 വര്‍ഷമായി യുഎഇയിലുള്ള താന്‍ ഇനിയും ഇവിടെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളെ ഏറ്റവും സന്തോഷവാന്മാരുക്കുകയാണ് ലക്ഷ്യമെന്ന് ഡു ഡെപ്യൂട്ടി സിഇഒ ഫഹദ് അല്‍ ഹസ്സാവി പറഞ്ഞു

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ