ദില്ലി:അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഇനി പിഎച്ച്ഡി നിർബന്ധമല്ലെന്ന് യുജിസി. നെറ്റ് (NET), സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), സ്റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്റ്റ് (എസ്‌എൽഇടി) എന്നിവ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഏറ്റവും കുറഞ്ഞ മാനദണ്ഡമായി യുജിസി നിശ്ചയിച്ചു.
അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നതിനുള്ള പിഎച്ച്ഡി യോഗ്യത ഓപ്ഷണലായിരിക്കുമെന്ന് യുജിസി അറിയിച്ചു. എല്ലാ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് ഈ മാനദണ്ഡം പാലിക്കണമെന്ന് യുജിസി ഉത്തരവിൽ പറയുന്നു