കൊവിഡ് കാലത്ത് ലോകത്തെ സഹായിക്കുന്ന ഇന്ത്യയെ അഭിനന്ദിച്ച് യുഎൻ

Share

ജെനീവ: കോവിഡ് 19 പകര്‍ച്ച വ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതില്‍ മാതൃകാപരമായ നേതൃത്വമാണ് ഇന്ത്യയുടേതെന്ന പ്രശംസയുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് നല്‍കിയത് ഉള്‍പ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്.

ഇ​ന്ത്യ മ​റ്റ് രാ​ജ്യ​ങ്ങ​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​തി​നെ പ​റ്റി​യു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ രാ​ജ്യ​ങ്ങ​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​ക​ണം. ഇ​ങ്ങ​നെ മ​റ്റ് രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​വ​ര്‍​ക്ക് സ​ല്യൂ​ട്ട് ന​ല്‍​കു​ന്നു​വെ​ന്നും ഗു​ട്ടെ​റ​സി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ന്‍ ഡു​ജ​റി​ക് പ​റ​ഞ്ഞു.

ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളിക ഡൊമനിക്കന്‍ റിപ്പബ്ലിക്കിന് നല്‍കിയതില്‍ നന്ദി അര്‍പ്പിച്ച് യുഎന്നിലെ ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെര്‍ ഇന്ത്യന്‍ പ്രതിനിധി സയീദ് അക്ബറുദീന് കത്ത് നല്‍കി. അമേരിക്ക, മൗറീഷ്യസ്, സീഷെല്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇതിനകം മരുന്നുകള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍,മാലദ്വീപ്, ശ്രീലങ്ക,മ്യാന്മര്‍ എന്നീ രാജ്യങ്ങള്‍ക്കും സഹായം നല്‍കി. 55 രാജ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്യാന്‍ സമ്മതിച്ചിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ