
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍മാര്‍ക്ക് ഇനി പുതിയ യൂണിഫോം. വെള്ള ഷർട്ടും കറുത്ത പാന്‍റുമാണ് മാറിയ യൂണിഫോമിന്‍റെ നിറം. എന്‍സിസി, വിനോദസഞ്ചാരം, പൊലീസ്, എക്‌സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലൊഴികെയുള്ളവര്‍ക്കാണ് സര്‍ക്കാരിന്‍റെ ഈ പുതിയ ഉത്തരവ് ബാധകമാവുക. പുതിയ ഉത്തരവ് അനുസരിച്ച് യൂണിഫോം അലവന്‍സിന് അര്‍ഹതയുള്ള എല്ലാ ഡ്രൈവര്‍മാരും ഡ്യൂട്ടി സമയത്ത് പുതിയ യൂണിഫോം നിര്‍ബന്ധമായും ധരിക്കണം.