ഭാഗ്യം! കേരളത്തിലെ ആമകളെയെങ്കിലും പരിഗണിച്ചല്ലോ എന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ചര്‍ച്ചയാകുന്ന കടലാമ പരിപാലന പദ്ധതിയെന്ത്?

Share
ഭാഗ്യം! കേരളത്തിലെ ആമകളെയെങ്കിലും പരിഗണിച്ചല്ലോ എന്ന് സോഷ്യല്‍ മീഡിയ; ഇപ്പോള്‍ ചര്‍ച്ചയാകുന്ന കടലാമ പരിപാലന പദ്ധതിയെന്ത്?

അതിവേഗ റെയില്‍വേ, എയിംസ് തുടങ്ങി കേരളം കൊതിച്ച പലതും ബജറ്റിലുണ്ടായിരുന്നില്ലെന്ന് മാത്രമല്ല കിട്ടിയത് ധാതു ഇടനാഴിയും കടലാമ പരിപാലന പദ്ധതിയും ഉള്‍പ്പെടെയുള്ളവയുമാണ്. കേരളം നേരിട്ട ഈ അവഗണനയുടെ ഇച്ഛാഭംഗം ട്രോളുകളായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല മുഴുവന്‍ കിട്ടുന്നത് കടലാമകള്‍ക്കാണ്. തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടിയെങ്കിലും കേരളത്തെ പരിഗണിച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ബജറ്റ് അവതരണം കഴിഞ്ഞപ്പോഴേക്കും ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു. കേരളത്തിലെ മനുഷ്യരെ പരിഗണിക്കാതെ ആമകളെ മാത്രം പരിഗണിച്ചിട്ട് എന്തുകാര്യമെന്ന് സോഷ്യല്‍ മീഡിയ ട്രോളുകള്‍ ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. കടലാമ പരിപാലന പദ്ധതിയെന്തെന്നും പദ്ധതി ലക്ഷ്യം വയ്ക്കുന്നതെന്തെന്നും വിശദമായി അറിയാം.

സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ കടലാമയെ റോസ്റ്റ് ചെയ്യുമ്പോള്‍

കൊതിച്ച അതിവേഗ റെയിലിനുപകരം കിട്ടിയത് കടലാമ പരിപാലനം മാത്രമെന്ന നിരാശയാണ് സോഷ്യല്‍ മീഡിയ ട്രോളുകളില്‍ മുഴച്ചുനില്‍ക്കുന്നത്. കേരളത്തിലെ ഓരോ കുടുംബത്തിനും ഓരോ കടലാമയെ വീതം പരിപാലിക്കാന്‍ നല്‍കുന്ന മികച്ച പദ്ധതിയാണ് ഇതെന്ന് ചില ട്രോളന്മാര്‍ കണ്ടെത്തുന്നു. നമ്മള്‍ മലയാളികള്‍ ട്രെയിനില്ലെന്ന് പറഞ്ഞ് എന്തിന്‌ വേദനിക്കണം? നമ്മുക്ക് നമ്മുടെ കടലാമയില്ലേ എന്ന് ആശ്വസിപ്പിക്കുന്നു വേറെ ചിലര്‍. മനുഷ്യരെ പരിഗണിച്ചില്ലെങ്കിലും കേന്ദ്രം കേരളത്തിലെ കടലാമകളെയെങ്കിലും പരിഗണിച്ചതിന് മറ്റുചിലര്‍ നന്ദിപറയുന്നു. മറ്റുള്ളവര്‍ക്ക് നല്ലതൊക്കെ കൊടുത്ത് ബാക്കിയുണ്ടായിരുന്ന കുറച്ച് കടലാമകളെ കേരളത്തിനെ ഏല്‍പ്പിച്ചെന്ന് ചിലര്‍ പറയുന്നു. ആമയെപ്പോലെ പതുക്കെ വാ എന്ന് കേന്ദ്രം കേരളത്തോട് പറയാതെ പറയുന്നു എന്ന് കണ്ടെത്തുകയാണ് ചില വിരുതന്മാര്‍.

കടലാമകളെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുന്ന രാഷ്ട്രീയ നേതാക്കളുമുണ്ട്. കേരളത്തിന്റെ വികസനം ആമയുടെ വേഗതയില്‍ മതിയെന്നാണ് കേന്ദ്രം ആഗ്രഹിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം പി വിമര്‍ശിച്ചു. കേരളത്തിന് ആമയും തേങ്ങയുമാണ് കിട്ടിയതെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പരിഹസിച്ചിരുന്നു.

എന്താണ് കടലാമ പരിപാലന പദ്ധതി?

ഇക്കോ- ടൂറിസത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബജറ്റില്‍ കടലാമ പരിപാലന പദ്ധതിയും ഉള്‍പ്പെടുത്തിയത്. ഇക്കോ ടൂറിസത്തിനായി 2500 കോടി രൂപ മാറ്റിവച്ചതില്‍ നിന്നാണ് ഈ പദ്ധതിയ്ക്കുള്ള തുകയും വിനിയോഗിക്കുക. കടലാമകളെ കാണാനും നിരീക്ഷിക്കാനുമുള്ള സ്‌പോട്ടുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ മുതലായവയാണ് പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുക. കടലാമകളെ ഒരു തരത്തിലും ശല്യപ്പെടുത്താതെ അവയെ ടൂറിസ്റ്റുകള്‍ക്ക് കാണാനും നിരീക്ഷിക്കാനുമൊക്കെ പദ്ധതിയിലൂടെ സൗകര്യമുണ്ടാക്കും.

ഒഡിഷ, കര്‍ണാടക, കേരള തീരങ്ങളില്‍ ഇത്തരം കേന്ദ്രങ്ങള്‍ ആവിഷ്‌കരിക്കുക വഴി ഇക്കോ ടൂറിസം വികസിപ്പിക്കാനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്. ജമ്മുകശ്മീര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മലയോര തീവണ്ടിയാത്ര സാധ്യമാക്കാനും കടലാമകള്‍, പക്ഷികള്‍ എന്നിവയെ കൂടുതല്‍ നിരീക്ഷിക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും തുക വകയിരുത്തിയത് വഴി ടൂറിസത്തിന്റെ കൂടുതല്‍ സാധ്യതകള്‍ രാജ്യത്തിന് മുന്നില്‍ തുറന്നുവരികയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read more

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

ഇന്ത്യയിൽ നിന്ന് വാട്സ്ആപ്പിന്റെ അമരത്തേക്ക് കുനാൽ ഷാ

വാട്സ്ആപ്പിന് ഇന്ത്യൻ സിഇഒ. ക്രെഡ് മേധാവി കുനാൽ ഷായെയാണ് വാട്സാപ്പ് ഗ്ലോബൽ സിഇഒ ആയി നിയമിച്ചത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്