പാലസ്തീനിലെ അനധികൃത കുടിയേറ്റം: മലേഷ്യയുടെ പ്രമേയം യുഎൻ രക്ഷാ സമിതി പാസ്സാക്കി

പാലസ്തീനിലെ അനധികൃത കുടിയേറ്റം: മലേഷ്യയുടെ പ്രമേയം യുഎൻ രക്ഷാ സമിതി പാസ്സാക്കി
_68996210_ae31888c-7428-49b8-9cc4-cf9aceaaa3dc

കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ്ബാങ്കിലെയും പാലസ്തീന്‍ മേഖലയില്‍ ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റം തടയണമെന്നാവശ്യപ്പെട്ട് മലേഷ്യ‍ സമര്‍പ്പിച്ച പ്രമേയം യു.എന്‍ രക്ഷാ സമിതി പാസാക്കി.
മലേഷ്യയടക്കം നാല് രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 15 അംഗങ്ങളുള്ള രക്ഷാസമിതിയിലെ 14 രാജ്യങ്ങളും പ്രമേയത്തെ പിന്തുണച്ചു. വീറ്റോ അധികാരമുപയോഗിച്ച് അമേരിക്ക പ്രമേയത്തെ എതിര്‍ക്കുമെന്ന ഇസ്രായേല്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കി വോട്ടെടുപ്പില്‍നിന്ന് അമേരിക്ക വിട്ടുനിന്നതോടെയാണ് തടസ്സങ്ങളില്ലാതെ പാസായത്.

ന്യൂസിലന്‍ഡ്, വെനിസ്വേല, മലേഷ്യ, സെനഗാള്‍ എന്നീ രാഷ്ട്രങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 36 വര്‍ഷത്തിനിടെ ആദ്യമായാണ് അധിനിവേശത്തിനെതിരായ പ്രമേയം ഐക്യരാഷ്ട്ര സഭ പാസാക്കുന്നത്. ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ എട്ടുവര്‍ഷത്തിനിടെ പാസാകുന്ന ആദ്യ പ്രമേയമാണിത്.
പാലസ്തീനിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമപരമായി സാധുത ഇല്ലെന്നും ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ