നോമ്പ് തുറയ്ക്ക് മലബാർ ഉന്നക്കായ്

മലബാര്‍ മേഖലയിലെ നാലുമണി പലഹാരങ്ങളില്‍ മുഖ്യമാണ് ഉന്നക്കായ. ഉന്നക്കായ ഇല്ലാതെ മലബാറില്‍ എന്ത് നോമ്പ്തുറ എന്നതാണ് സത്യം. നോമ്പുകാലത്തെ പലഹാരവിഭവങ്ങളിലും ഉന്നക്കായക്ക് പ്രമുഖ സ്ഥാനമുണ്ട്. ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് പലര്‍ക്കും പക്ഷെ അറിയില്ല. എന്നാല്‍ അതെങ്ങനെ എന്ന് ഒന്ന് നോക്കാം.

നോമ്പ് തുറയ്ക്ക് മലബാർ  ഉന്നക്കായ്
recipe-015

മലബാര്‍ മേഖലയിലെ നാലുമണി പലഹാരങ്ങളില്‍ മുഖ്യമാണ് ഉന്നക്കായ. ഉന്നക്കായ ഇല്ലാതെ മലബാറില്‍ എന്ത് നോമ്പ്തുറ എന്നതാണ് സത്യം. നോമ്പുകാലത്തെ പലഹാരവിഭവങ്ങളിലും ഉന്നക്കായക്ക് പ്രമുഖ സ്ഥാനമുണ്ട്. ഈ പലഹാരം എങ്ങനെ ഉണ്ടാക്കാം എന്ന് പലര്‍ക്കും പക്ഷെ അറിയില്ല. എന്നാല്‍ അതെങ്ങനെ എന്ന് ഒന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകൾ

നോമ്പ് കാലത്ത് ഏറ്റവും കൂടുതല്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഈ വിഭവം ലോകത്തിന്റെ പല കോണിലും എത്തുന്നുണ്ട്. എങ്ങനെ മലബാര്‍ സ്‌പെഷ്യല്‍ ഉന്നക്കായ ഉണ്ടാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

നേന്ത്രപ്പഴം- 1 കിലോ
തേങ്ങ ചിരവിയത്- അരക്കപ്പ്
മുട്ട- നാലെണ്ണം
നെയ്യ്- 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍
പഞ്ചസാര-300 ഗ്രാം
അണ്ടിപ്പരിപ്പ്- 10 എണ്ണം
എണ്ണ- ആവശ്യത്തിന്
റൊട്ടിപ്പൊടി- ആവശ്യത്തിന്

Image result for ഉന്നക്കായ.

തയ്യാറാക്കുന്ന വിധം

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചൈടുക്കുക. ഇതിനു ശേഷം വെവിച്ചു വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. തേങ്ങ ചിരകിയത്, ഏലയ്ക്കപ്പൊടി, അണ്ടിപ്പരിപ്പ, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച് വെച്ചിരിയ്ക്കുന്ന പഴം കൈയ്യില്‍ വെച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക. ഇതില്‍ നമ്മള്‍ ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന കൂട്ടട് ഒരു ടീസ്പൂണ്‍ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക. ഉന്നക്കായ റെഡി...

Read more

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

അച്ഛനും മകളും ഒരുമിച്ച് പോസ്റ്ററിൽ; ആവേശം നിറച്ച് വിസ്മയ മോഹൻലാലിന്റെ ‘തുടക്കം’ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

നാസയുടെ ആദ്യ ചാന്ദ്ര ദൗത്യങ്ങൾക്ക് കരുത്തേകാൻ അനിൽ മേനോൻ; 'സോയൂസ് MS-29'ൽ മലയാളി വംശജൻ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന നിമിഷം സമ്മാനിച്ച് മലയാളി വംശജനായ അനിൽ മേനോൻ അന്താരാഷ്ട്ര ബഹി

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി