സണ്ണിയെ പോലെ മുന്നറിയിപ്പില്ലാതെ കെട്ടിയാൽ, ഉണ്ണി മുകുന്ദന്റെ 5 തലമുറയെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക; മറുപടിയുമായി ഉണ്ണിമുകുന്ദന്‍

സണ്ണിയെ പോലെ മുന്നറിയിപ്പില്ലാതെ കെട്ടിയാൽ, ഉണ്ണി മുകുന്ദന്റെ  5 തലമുറയെ പ്രാകി നശിപ്പിക്കുമെന്ന് ആരാധിക; മറുപടിയുമായി ഉണ്ണിമുകുന്ദന്‍
55802422_2246994598709604_3806698362770554880_n

യുവനടന്‍ സണ്ണി വെയ്‌ന്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. മുന്നറിയിപ്പുകൾ ഒന്നും തന്നെ ഇല്ലാത്ത ഈ വിവാഹ വാർത്ത സണ്ണിയുടെ  ആരാധികമാരെ ഒന്നടങ്കം  നിരാശയിലാഴ്ത്തിയിരിക്കയാണ്. വിവാഹ വിവരം പുറത്തു വിടാതിരുന്നതാണ്  നിരാശയുടെ കാരണം.

സണ്ണിയുടെ ഈ അപ്രതീക്ഷിത  വിവാഹത്തിൽ മനം നൊന്ത ഒരാരാധിക്ക ഉണ്ണി മുകുന്ദന്  എഴുതിയ കുറിപ്പാണു ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

https://www.facebook.com/IamUnniMukundan/posts/2273491406059923

സണ്ണി ചെയ്തപോലെ ഉണ്ണി മുകുന്ദന്‍ പെട്ടന്നൊരു ദിവസം കല്യാണം കഴിച്ചാല്‍ അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയുമെന്നാണ് ആരാധിക പറയുന്നത്. ആരാധികയുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചു.  'ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. 'ലൈന്‍' എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? ??'.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും