മൂന്ന് കുട്ടികളുടെ അമ്മയായ യുവതി 15-കാരനൊപ്പം ഒളിച്ചോടി!

Share

ഗോരഖ്പൂര്‍: മൂന്ന് കുട്ടികളുടെ അമ്മയായ യുവതി എട്ടാംക്ലാസ് വിദ്യാര്‍ഥിയുടെ കൂടെ ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ കാംപെയര്‍ഗഞ്ച് സ്വദേശികളായ 29-കാരിയും 15-കാരനുമാണ് ഒളിച്ചോടിയത്. സംഭവത്തില്‍ ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കാംപെയര്‍ഗഞ്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച ശിവരാത്രി ആഘോഷങ്ങള്‍ക്കിടെയാണ് യുവതിയും 15-കാരനും ഒളിച്ചോടിയതെന്നാണ് പരാതിയില്‍ പറയുന്നത്.

ഇരുവരെയും കാണാതായതോടെ കുടുംബാംഗങ്ങള്‍ തിരച്ചില്‍ നടത്തിയിരുന്നു. രണ്ടുദിവസം അന്വേഷിച്ചിട്ടും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് 15-കാരന്റെ കുടുംബം വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒരുവര്‍ഷമായി 15-കാരനും യുവതിയും അടുപ്പത്തിലാണെന്നാണ് പ്രദേശവാസികളിലൊരാള്‍ പറഞ്ഞത്. ഇരുവരും അടുത്തിടപഴകുന്നത് പലരും ശ്രദ്ധിച്ചിരുന്നെങ്കിലും ഇവരുടെ പ്രായവ്യത്യാസം കണക്കിലെടുത്ത് ആര്‍ക്കും മറ്റു സംശയങ്ങളുണ്ടായിരുന്നില്ല.

അതിനിടെ, അടുത്തകാലത്തായി യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഇത്തരത്തിലൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആണ്‍കുട്ടിയുടെ കുടുംബമാണ് പരാതി നല്‍കിയതെന്നും യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും കാംപെയര്‍ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ രാഹുല്‍ ഭാട്ടി അറിയിച്ചു. കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സര്‍ക്കിള്‍ ഓഫീസര്‍ വ്യക്തമാക്കി.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ