ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് സംവിധാനം

ലോകത്തിലെ ഏറ്റവും വലിയ പേയ്‌മെന്റ് സംവിധാനം

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇൻഫർമേഷൻ ടെക്‌നോളജി സീനിയർ മാനേജർ കെ എം അബ്ദുൾ സലാം എഴുതുന്നു,

ലോകത്തിലെ തന്നെ ഏറ്റവും വലിയ പേയ്‌മെന്റ് സംവിധാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ UPI സംവിധാനം നിലവിൽ വന്നു. NPCI യുടെ കാർമ്മികത്വത്തിൽ നിലവിൽ വന്ന ഈ സംവിധാനത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ ബാങ്കുകളും പങ്കാളികളാണ്.
എന്താണ് UPI?
NPCI യുടെ IMPS പ്ലാറ്ഫോമിൽ പ്രവർത്തിക്കുന്ന ഇന്റർ ബാങ്ക് പേയ്‌മെന്റ് സംവിധാനമാണിത്. പ്ലെയ്‌സ്റ്റോറിൽ ലഭ്യമായ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തത് ഈ സേവനം ഉപയോഗിക്കാം.ഒരേ ആപ്പ് ഉപയോഗിച്ച് പല ബാങ്കുകളിലുള്ള പല അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്യാം എന്നതാണ് ഈ സേവനത്തിന്റെ ഒരു പ്രത്യേകത.അഥവാ, ബാങ്കുകൾ തമ്മിലുള്ള അതിർവരമ്പുകൾ UPI മായ്ച്ചു കളയുന്നു എന്നർത്ഥം.ഒരു ലക്ഷം രൂപ വരെ ഈ സേവനം വഴി അയക്കാം. നമ്മുടെ അക്കൗണ്ടിലേക്ക് പണം ലഭിക്കാൻ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ (അക്കൗണ്ട് നമ്പർ, ifsc കോഡ് മുതലായവ) മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതില്ല എന്നത് ഈ സംവിധാനത്തിന്റെ ഒരു പ്രത്യേകതയാണ്. നമ്മുടെ അക്കൗണ്ടിനുവേണ്ടി ഒരു virtual id ഉണ്ടാക്കി, ആ ഐഡി യിലേക്ക് പണം അയക്കാം. ഇത്, അക്കൗണ്ട് വിവരങ്ങൾ കൈമാറുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നു. അയക്കുന്ന മാത്രയിൽ തന്നെ പണം വരവ് വെക്കുന്ന real time സംവിധാനമാണ് UPI.
ആരിൽ നിന്നെങ്കിലും പണം നമ്മുടെ അക്കൗണ്ടിൽ വരവ് വെക്കണമെങ്കിൽ ,UPI ഇൽ നമുക്ക് തന്നെ അഭ്യർഥന അയക്കാം.അങ്ങേ തലക്കൽ ,ഈ അഭ്യർത്ഥന ശരിവെക്കുന്ന മാത്രയിൽ പണം നമ്മുടെ അക്കൗണ്ടിലെത്തും.
UPI തീർത്തും സുരക്ഷിതമാണ്.ലോഗിൻ പാസ്സ്‌വേർഡ്, എംപിൻ എന്നീ സംവിധാനങ്ങൾ വഴിയാണ് ഇതിൽ പണ കൈമാറ്റം നടത്തുന്നത്.
ആപ്പ് ഇൻസ്റ്റോൾ ചെയ്തതിനു ശേഷം ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണം.ഡെബിറ്റ് കാർഡ് സേവനം ലഭ്യമായ അക്കൗണ്ടുകൾ മാത്രമേ ഇത്തരത്തിൽ ബന്ധിപ്പിക്കാനാകൂ. ഇതിനു ശേഷം virtual id യും എംപിനും ഉണ്ടാക്കണം.ഇതിനു ശേഷം ട്രാൻസാക്ഷൻ ചെയ്ത് തുടങ്ങാം.
UPI മേന്മകൾ

  1. ഒന്നിലധികം ബാങ്കുകളിൽ ഉള്ള അക്കൗണ്ടുകൾ ഒരേ സമയം കൈകാര്യം ചെയ്യാം
  2. Virtual id വഴി പണം അയക്കാം എന്നതിനാൽ അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടതില്ല.
  3. തത്സമയ പണ വിനിമയം
  4. പണം collect ചെയ്യാനുള്ള സംവിധാനം.
  5. ഓൺലൈൻ ആയി പരാതികൾ നൽകാനുള്ള സംവിധാനം
    നമ്മുടെ ബാങ്കുകൾ വളരുകയാണ്....ടെക്നോളജി യുടെ ചിറകിലേറി...

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ