ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലൻഡ് അമേരിക്കയ്ക്ക് കൈമാറുന്നതിന് ഡെൻമാർക്ക് ഉടനടി ചർച്ചകൾ നടത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇതിനിടെ ഗ്രീൻലൻഡ് യഥാർത്ഥത്തിൽ 'ഞങ്ങളുടെ പ്രദേശമാണ്' എന്ന പ്രസ്താവനയും ട്രംപ് നടത്തി.

'ഈ വലിയ, സുരക്ഷിതമല്ലാത്ത ദ്വീപ് യഥാർത്ഥത്തിൽ വടക്കേ അമേരിക്കയുടെ ഭാഗമാണ്. അത് ഞങ്ങളുടെ പ്രദേശമാണ്', ട്രംപ് പറഞ്ഞു. എന്നാൽ, ആ കാരണംകൊണ്ടല്ല ഗ്രീൻലൻഡിനെ ഏറ്റെടുക്കുമെന്ന് പറയുന്നതെന്നും ദേശീയ സുരക്ഷയ്ക്ക് അനിവാര്യമായതുകൊണ്ടാണെന്നും ട്രംപ് വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്ക ആർട്ടിക് ദ്വീപിന് നൽകിയ സംരക്ഷണത്തിന് ഡെൻമാർക്ക് നന്ദികാട്ടുന്നില്ലെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കായി ദ്വീപിനെ കൈവശംവെക്കേണ്ടതിന്റെ ആവശ്യകതയും ട്രംപ് ആവർത്തിച്ചു.

ഗ്രീൻലൻഡ് ഏറ്റെടുക്കുന്നത് നാറ്റോയ്ക്ക് തിരിച്ചടിയാകുമെന്ന വാദങ്ങളേയും ട്രംപ് തള്ളിക്കളഞ്ഞു. 'ഞങ്ങൾ വളരെ സംഭാവന നൽകുന്നു, പകരം തിരിച്ച് വളരെ കുറഞ്ഞ കാര്യങ്ങളെ ലഭിക്കുന്നുള്ളൂ, ഞാൻ ഇടപെട്ടില്ലായിരുന്നെങ്കിൽ നാറ്റോ ഉണ്ടാകുമായിരുയിരുന്നില്ല. ഞങ്ങൾ ചെയ്യുന്നത് അവർ വിലമതിക്കുന്നില്ല. ഞാൻ നാറ്റോയേയും യൂറോപ്പിനെയുമാണ് ഉദ്ദേശിക്കുന്നത്', ട്രംപ് പറഞ്ഞു.

യൂറോപ്പിന്റെ പതനത്തിന് കാരണമായത് ഗ്രീൻ എനർജിയുടെ ഉപയോഗമാണെന്നും പ്രത്യേകിച്ച് കാറ്റാടി യന്ത്രങ്ങളാണെന്നും ട്രംപ് വിശദീകരിച്ചു. യൂറോപ്പിനെ കണ്ടിട്ട് തിരിച്ചറിയാനേ സാധിക്കുന്നില്ല. എല്ലായിടത്തും കാറ്റാടിയന്ത്രങ്ങളാണെന്നും ട്രംപ് പരാതിപ്പെട്ടു. തന്റെ നയങ്ങൾ അമേരിക്കയിൽ ഒരു സാമ്പത്തിക അത്ഭുതം സൃഷ്ടിതായും അദ്ദേഹം അവകാശപ്പെട്ടു.

യൂറോപ്യൻ രാജ്യങ്ങളെ കൂടാതെ കാനഡയ്ക്കും ട്രംപ് മുന്നറിയിപ്പ് നൽകി. 'കാനഡ ഞങ്ങളിൽനിന്ന് ധാരാളം സൗജന്യങ്ങൾ നേടുന്നുണ്ട്. അവരും നന്ദിയുള്ളവരായിരിക്കണം, പക്ഷെ അവർ അങ്ങനെ അല്ല', ട്രംപ് പറഞ്ഞു.

Read more

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്