യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു

യുപിയില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വെടിവച്ചുകൊന്നു
up-journalist-brother-killed

ഉത്തർപ്രദേശ്: സഹാറന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനെയും സഹോദരനെയും വീട്ടില്‍ക്കയറി വെടിവച്ചുകൊന്നു.ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയാണ് കൊല്ലപ്പെട്ടത്. വെടിവെച്ചയുടൻ അക്രമികൾ രക്ഷപെട്ടു. സഹാറന്‍പുരിലെ മാധവ്‌നഗറില്‍ ഞായറാഴ്ച പകലാണ് കൊലപാതകം നടന്നത്. ആയുധങ്ങളുമായെത്തിയ മൂന്നു പേരടങ്ങുന്ന സംഘം വീട്ടിലേക്ക്  അതിക്രമിച്ച് കയറി വെടിവയ്ക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നു.

മാലിന്യവും കന്നുകാലികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ടു ചിലരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാകാം കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.  ആഷിഷിന്റെ വീട്ടിന്റെ ചുറ്റുവട്ടത് വൻ  പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു