മുൻ ധനമന്ത്രി വി.വിശ്വനാഥ മേനോൻ അന്തരിച്ചു

മുൻ ധനമന്ത്രി വി.വിശ്വനാഥ മേനോൻ അന്തരിച്ചു
-v-viswanatha-menon.1.197659

കൊച്ചി: സി.പി.എം നേതാവും മുൻ മന്ത്രിയുമായ വി.വിശ്വനാഥ മേനോൻ(92) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. 1987ലെ ഇ.കെ നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്നു.

എറണാകുളത്തെ സിപിഎം രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവായിരുന്നു വി വിശ്വനാഥന്‍. രണ്ടു തവണ ലോക്‌സഭാംഗമായിരുന്ന വിശ്വനാഥമേനോന്‍ ഇടക്കാലത്ത് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു 2003-ലെ എറണാകുളം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹം സി.പി.എം. സ്ഥാനാര്‍ത്ഥിക്കെതിരെ  ബിജെപി പിന്തുണയോടെ വിമതനായി മത്സരിക്കുകയും ചെയ്തു.

നഗരസഭാ കൗൺസിലർ, എം.പി, എംഎൽഎ, മന്ത്രി തുടങ്ങി പാർലമെന്ററി ജനാധിപത്യത്തിൽ ഒട്ടേറെ പദവികൾ അലങ്കരിച്ച അദ്ദേഹം പിന്നീട് പാർട്ടിയുമായി അകന്നു. കോൺഗ്രസിന്റെ ബി ടീമായി സി.പി.എം പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോൻ പാർട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാർട്ടി വിടാൻ പെട്ടെന്നുള്ള കാരണമായി.

1967ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു ജയിച്ചത് എതിർ സ്‌ഥാനാർത്ഥിയായ എം.എം. തോമസിനേക്കാൾ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുസ്‌ലിം ലീഗ് പിന്തുണയുമായി ഇടതുപക്ഷത്തുണ്ടായിരുന്നതാണ് ജയത്തിൽ പ്രധാന ഘടകമായതെന്ന് മേനോൻ പിന്നീടു പറഞ്ഞിരുന്നു. എറണാകുളത്തുനിന്നു പാർട്ടി ചിഹ്നത്തിൽ ലോക്‌സഭയിലേക്കു മൽസരിച്ചു ജയിച്ച ഏക കമ്യൂണിസ്‌റ്റാണ് വിശ്വനാഥ മേനോൻ.

രണ്ട് തവണ പാർലമെന്റ് അംഗമായിരുന്നു. അഞ്ച് സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂർ 35 മിനിറ്റ് എന്ന ഈ റെക്കോർഡ് പിന്നീട് കെ.എം. മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കൻഡും നീണ്ട പ്രസംഗത്തിലൂടെ തിരുത്തി.12 വർഷം എഫ്.എ.സി.ടി യൂണിയൻ പ്രസിഡന്റായിരുന്ന ഇദ്ദേഹം 14 വർഷം ഇൻഡൽ യൂണിയന്റെയും പ്രസിഡന്റായിരുന്നു. കൊച്ചി പോർട്ട് യൂണിയന്റെയും പ്രസിഡന്റായി വിശ്വനാഥ മേനോൻ സേവനമനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ-കെ.പ്രഭാവതി മേനോന്‍. മക്കള്‍: അഡ്വ. വി.അജിത് നാരായണന്‍ (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി മാധവചന്ദ്രന്‍. മരുമക്കള്‍: ഡോ. ശ്രീജ അജിത് (അസി. പ്രൊഫസര്‍ സെന്റ് പീറ്റേഴ്സ് കോളേജ്, കോലഞ്ചേരി)  പ്രീതി മാധവ് (അസി. പ്രൊഫസര്‍ എംഇഎസ് കോളേജ്, എടത്തല).

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു