കുഷ്ഠരോഗ ചികിത്സാരംഗത്ത് വന്‍ നേട്ടവുമായി ഇന്ത്യ

0

കുഷ്ഠരോഗ ചികിത്സാരംഗത്ത് വന്‍  നേട്ടവുമായി ഇന്ത്യയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജി ചരിത്രത്തിലേക്ക്.ലോകത്താദ്യമായാണ് കുഷ്ഠരോഗാണുക്കള്‍ക്കെതിരെ വാക്സിന്‍ വികസിപ്പിക്കുന്നത്. ഇതിന്‍െറ പരീക്ഷണ പദ്ധതി ഉടനെ ആരംഭിക്കും

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയുടെ സ്ഥാപക ഡയറക്ടര്‍ ജി.പി. തല്‍വാറാണ് നേതൃത്വത്തിലുള്ള സംഘമാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ഇദ്ദേഹം തന്നെ കണ്ടത്തെിയ ‘മൈകോബാക്ടീരിയം ഇന്‍ഡികസ് പ്രാണീ’ എന്ന പേരിലറിയപ്പെടുന്ന മരുന്നിനെ അടിസ്ഥാനമാക്കിയാണ് വാക്സിന്‍ ഉല്‍പാദിപ്പിച്ചത്.നിലവില്‍ മള്‍ട്ടി ഡ്രഗ് തെറപ്പി എന്നറിയപ്പെടുന്ന ഒന്നിലധികം ആന്‍റിബയോട്ടിക്കുകള്‍ ഒരേസമയം ഉപയോഗിച്ചുള്ള രീതിയാണ് കുഷ്ഠരോഗ ചികിത്സാരംഗത്ത് പ്രചാരത്തിലുള്ളത്. എന്നാല്‍, അടുത്തകാലത്തായി ഇത്തരം മരുന്നുകളെ പ്രതിരോധിക്കുന്ന രോഗാണുക്കളുടെ സാന്നിധ്യം കണ്ടത്തെിയതോടെയാണ് കൂടുതല്‍ ഫലപ്രദമായ മരുന്നുകള്‍ക്കുള്ള ഗവേഷണം മുന്നോട്ടുപോയത്.ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്‍െറയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍െറയും അംഗീകാരം ഇതിനകം വാക്സിന് ലഭിച്ചിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വാക്സിനാണ് ഇത്.

ഇന്ത്യയിലെ ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന്‍െറയും അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍െറയും അംഗീകാരം ഇതിനകം വാക്സിന് ലഭിച്ചിട്ടുണ്ട്. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന വാക്സിനാണ് ഇത്.