182 പ്രവാസികളുമായി രണ്ടാം വിമാനവും അബുദാബിയിൽ നിന്ന് കേരളത്തിലെത്തി

Share

തിരുവനന്തപുരം∙ അബുദാബിയിൽ നിന്ന് 182 യാത്രക്കാരുമായി ഐഎക്സ്ഒ538 നമ്പർ വിമാനം രാത്രി 11.15നു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഇവരിൽ 133 പുരുഷന്മാരും 37 സ്ത്രീകളും ഏഴു കുട്ടികളും അ‍ഞ്ച് കൈക്കുഞ്ഞുങ്ങളുമുണ്ട്. 77 യാത്രക്കാർ തിരുവനന്തപുരം സ്വദേശികളാണ്.

കൊല്ലം ജില്ലക്കാരായ 48 പേരും പത്തനംതിട്ട സ്വദേശികളായ 18 പേരും കോട്ടയം സ്വദേശികളായ അഞ്ചു പേരും ആലപ്പുഴ സ്വദേശികളായ പത്തു പേരും തൃശൂർ സ്വദേശികളായ രണ്ടു പേരും എറണാകുളം, ഇടുക്കി, കണ്ണൂർ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ആളുകളും യാത്രാ സംഘത്തിലുണ്ട്. 17 പേരുടെ സ്വദേശം ഇപ്പോൾ വ്യക്തമല്ല.

വിമാനത്താവളത്തിൽ കർശന ആരോഗ്യ പരിശോധന നടത്തിയ ശേഷമാകും ഇവരെ പുറത്തിറക്കുക. അവരവരുടെ ജില്ലകളിലേക്ക് കെഎസ്ആർടിസി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഗർഭിണികളും മുതിർന്നവരും ഉൾപ്പെടെ പ്രത്യേക പരിഗണന അർഹിക്കുന്നവർ ഹോം ക്വാറന്റീനിലും മറ്റുള്ളവർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും പ്രവേശിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ