ചെന്നൈയിൽ കനത്തനാശം വിതച്ച് വീശിയടിച്ച വർധ ചുഴലിക്കൊടുങ്കാറ്റിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. തമിഴ്‌നാടിനെ പിടിച്ചുലച്ചു കൊണ്ടാണ് വർധ ചുഴലിക്കാറ്റ് വീശിയടിച്ചത്. 150-ൽ അധികം വീടുകൾ കാറ്റിൽ തകർന്നു. മരങ്ങൾ കടപുഴകി വീണ് റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. റെയിൽ-വ്യോമഗതാഗതവും താറുമാറായി. നിരവധി ട്രെയിനുകൾ റദ്ദാക്കി.
ശക്തമായ കാറ്റില്‍ 24 വീടുകള്‍ തകര്‍ന്നാതായി റിപ്പോര്‍ട്ടുണ്ട്.നഗരത്തിലും കടലോര പ്രദേശമായ കാഞ്ചീപുരം, തിരുവള്ളൂര്‍ തടുങ്ങിയ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. 266 ദുരിതാശ്വാസ ക്യാമ്പുകള്‍ സംസ്ഥാനത്ത് തുറന്നു. ആന്ധ്രാ, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈയിലെ വ്യോമകര ഗതാഗതം പൂര്‍ണമായും സത്ംഭിച്ചിരിക്കുകയാണ്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ദീര്‍ഘദൂരസബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകകയാണ്. ജില്ലയുടെ പല ഭാഗങ്ങളിലും മരം വീണ് റോഡ് ഗതാഗതം മുടങ്ങിയിട്ടുണ്ട്. രാവിലെ മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. റോഡുകളില്‍ വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ പലയിടത്തും ഗതാഗതം സ്തംഭിച്ചു. ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയെ അടക്കം ചെന്നൈയിലും മച്ചിലിപ്പട്ടണത്തും വിന്യസിച്ചിരുന്നു. മണിക്കൂറിൽ നൂറു കിലോമീറ്ററിനും നൂറ്റപ്പതിനഞ്ചു കിലോമീറ്ററിനും ഇടയിലായിരുന്നു കാറ്റിനു വേഗം. തമിഴ്‌നാട്ടിൽ നാഗപ്പട്ടണം, കടലൂർ, ചെന്നൈ, കാഞ്ചീപുരം എന്നിവിടങ്ങളിലും ആന്ധ്രയിൽ നെല്ലൂർ, കേന്ദ്രമാക്കിയുമാണ് കേന്ദ്ര ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാ പ്രവർത്തകരെ വിന്യസിച്ചിരുന്നത്.